നായകൻ സഞ്ജു സാംസണും സൂപ്പർതാരം ജോസ് ബട്ട്ലറും സംപൂജ്യരായി മടങ്ങിയപ്പോൾ സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം. ടൂർണമെന്റിലെ പല മത്സരങ്ങളും ചേസ് ചെയ്‌ത് ജയിപ്പിച്ച ഇരുവരുടെയും പുറത്താകൽ വലിയ തിരിച്ചടിയായി. പക്ഷെ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ജയ്‌സ്വാളും റിയാൻ പരാഗും മത്സരത്തിന്റെ ഗതിമാറ്റി. ഇരുവരും അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. യശസ്വി ജയ്‌സ്വാൾ ആയിരുന്നു കൂടുതൽ അപകടകാരി. ജയ്‌സ്വാൾ 40 പന്തിൽ 67 റൺസാണ് നേടിയത്. മറുവശത്ത് പരാഗ് മത്സരം ബിൽഡ് ചെയ്തെടുത്താണ് ഇന്നിംഗ്‌സ് തുടങ്ങിയത്. എങ്കിലും സ്കോറിംഗ് വേഗത്തിലാക്കാൻ പരാഗിനും കഴിഞ്ഞു. ഒടുവിൽ അവസാന നിമിഷം റോവ്മാൻ പവൽ ഫിനിഷർ റോൾ കൈകാര്യം ചെയ്യുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല.
അവസാന ഓവർ എറിഞ്ഞ ഭുവന്വേശ്വർ കുമാറാണ് ജയിക്കുമെന്ന റോയൽസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. ഭുവനേശ്വർ കുമാർ മൂന്നും നടരാജനും കമ്മിൻസും രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി.അവസാന ഓവറിൽ, 13 റൺസായിരുന്നു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്. റോവ്‌മൻ പവൽ (15 പന്തിൽ 27), ആർ.അശ്വിൻ (2 പന്തിൽ 2*) എന്നിവർ ക്രീസിൽ. ആദ്യ പന്തിൽ സിംഗിളെടുത്ത അശ്വിൻ, സ്ട്രൈക്ക് പവലിനു കൈമാറി. രണ്ടാം പന്തിൽ ഡബിളെടുത്ത പവൽ, മൂന്നാം പന്ത് ബൗണ്ടറി കടത്തി. അടുത്ത രണ്ടു പന്തിൽ വീണ്ടും ഡബിൾ വീതം. അവസാന ഓവറിൽ വേണ്ടത് രണ്ടു റൺസ്. എന്നാൽ ഭുവനേശ്വർ എറിഞ്ഞ ഫുൾ ടോസ് പന്ത് പവലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. എൽബിഡബ്യുയായി പവൽ പുറത്തായതോടെ ഹൈദരാബാദിന് ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങി.
ആറ് ഓവറില്‍ രണ്ടിന് 37 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. തുടക്കത്തില്‍ തന്നെ അഭിഷേക് ശര്‍മ (12), അന്‍മോല്‍പ്രീത് സിംഗ് (5) എന്നിവരെ മടക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായി. അഭിഷേകിനെ ആവേഷ് ഖാന്‍ മടക്കി. അന്‍മോലിന്റെ വിക്കറ്റ് സന്ദീപ് ശര്‍മയ്ക്കായിരുന്നു. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഹെഡ് – റെഡ്ഡി സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ ഹെഡിന്റെ ആദ്യ പന്തില്‍ തന്നെ റിയന്‍ പരാഗ് പാഴാക്കിയിരുന്നു.
എന്നാല്‍ 15-ാം ഓവറില്‍ ഹെഡിനെ, ആവേശ് ബൗള്‍ഡാക്കി. 44 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. തുടര്‍ന്നത്തിയ ഹെന്റിച്ച് ക്ലാസനാണ് 200നോട് അടുത്തെത്തിച്ചത്. 18 പന്തുകള്‍ നേരിട്ട താരം 40 റണ്‍സുമായി റെഡ്ഡിക്കൊപ്പം പുറത്താവാതെ നിന്നു. മൂന്ന് വീതം സിക്‌സും ഫോറും ക്ലാസന്‍ നേടിയിരുന്നു. 42 പന്തുകള്‍ നേരിട്ട റെഡ്ഡിയുടെ ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും മൂന്ന് ഫോറും നേടി. ഇരുവരും 70 റണ്‍സ് കൂട്ടിചേര്‍ത്തു.ആവേശ് ഖാൻ എറിഞ്ഞ ഹൈദരാബാദ് ഇന്നിങ്സിലെ 15-ാം ഓവറിൽ ഫോമിലുള്ള ഹെഡിനെ രാജസ്ഥാൻ ക്യാപ്റ്റൻ വിക്കറ്റിനു പിന്നിൽ നിന്നുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയിരുന്നു. എന്നാൽ ഈ തീരുമാനം ഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് വിട്ടു. റീപ്ലേകളിൽ ഹെഡിന്റെ ബാറ്റ് ക്രീസിൽ തൊടുന്നതിനു മുമ്പുതന്നെ സഞ്ജുവിന്റെ ത്രോ ബെയ്ൽസിളക്കിയതായി വ്യക്തമായിരുന്നു. പക്ഷേ തേർഡ് അമ്പയർ ഇത് നോട്ടൗട്ട് വിധിച്ചതോടെ രാജസ്ഥാൻ ക്യാമ്പിൽ പ്രതിഷേധമുയർന്നു. റീപ്ലേയിൽ ബാറ്റ് ക്രീസിൽ എപ്പോൾ തൊട്ടുവെന്ന ഫ്രെയിം പരിശോധിക്കാതെയായിരുന്നു തേർഡ് അമ്പയറുടെ വിവാദ തീരുമാനം. ഇത് ചൂണ്ടിക്കാട്ടി ഡഗ്ഔട്ടിലുണ്ടായിരുന്ന രാജസ്ഥാൻ കോച്ച് കുമാർ സംഗക്കാര നാലാം അമ്പയറെ സമീപിക്കുകയും ചെയ്തു.
ആദ്യ ഓവറിലും അവസാന ഓവറിലും നിർണായക വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാനിൽനിന്നും വിജയം തട്ടിയെടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ രണ്ട് സൂപ്പർ താരങ്ങളെ ടീമിന് നഷ്ടമായി. ജോസ് ബട്ലറും നായകൻ സഞ്ജു ഡക്കായി. ഭുവനേശ്വർ കുമാറിനാണ് ഇരുവരുടെയും വിക്കറ്റ്.