web analytics

ഡോറ- ബുജിയെ അനുകരിക്കാൻ ശ്രമിച്ച് നാലാം ക്ലാസുകാർ; ബാക്ക് ബാഗുമായി നാട് ചുറ്റാനിറങ്ങി വഴിയിൽപ്പെട്ടു, രക്ഷകനായത് ഓട്ടോ ഡ്രൈവർ

കൊച്ചി: കുട്ടികൾക്കിടയിൽ ഒത്തിരി ഫാൻസ്‌ ഉള്ള കാർട്ടൂൺ കഥാപാത്രങ്ങളാണ് ഡോറ- ബുജി. നാടുകാണാനിറങ്ങുന്ന ഡോറയുടെയും ബുജിയുടെയും കഥകൾ ജീവിതത്തിലും അനുകരിക്കുന്ന കുട്ടികളുമുണ്ട്. അത്തരത്തിൽ നാട് ചുറ്റികാണാനിറങ്ങിയ നാലാം ക്ലാസുകാർക്ക് തുണയായത് ഓട്ടോ ഡ്രൈവറാണ്.(Fourth standard students imitating dora- buji)

ആമ്പല്ലൂരിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകീട്ട് സ്കൂൾ വിട്ട ശേഷം കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാർ നാടുചുറ്റിക്കാണാനിറങ്ങുകയായിരുന്നു. നേരെ സ്വകാര്യ ബസിൽ കയറി യാത്ര തുടങ്ങി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ പൈസ മുഴുവൻ കാലിയായി.

തുടർന്ന് അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ കുട്ടികൾ കോക്കാടൻ ജെയ്സൺ എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറി. സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നാണ് കുട്ടികൾ പറഞ്ഞത്. തങ്ങളുടെ കൈയ്യിൽ പണമില്ലെന്നും ‍ഡ്രൈവറോട് പറഞ്ഞു. അതു സാരമില്ലെന്ന് ജെയ്സൺ പറഞ്ഞെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിൽ അദ്ദേഹത്തിന് പന്തികേട് തോന്നുകയായിരുന്നു.

കുട്ടികൾക്ക് തീരെ സ്ഥലപരിചയമില്ലെന്ന് കൂടി മനസിലാക്കിയ ജെയ്സൺ കുട്ടികളുടെ സ്കൂൾ ഐഡി കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കുട്ടികളെ കാണാതെ രക്ഷിതാക്കൾ ഇതിനുള്ളിൽ സ്കൂളിലെത്തിയിരുന്നു. ഒടുവിൽ ജെയ്സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു.

 

Read Also: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ

Read Also: ജയിച്ചാൽ കുടിയേറ്റം തടയാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമർദത്തിലാക്കാൻ പുതിയ തന്ത്രവുമായി ട്രംപ്

Read Also: ഇനി ബസ്സ് മിസ്സാകില്ല; സൂ​പ്പ​ർ​ഫാസ്റ്റ് ബസ്സുകളുടെ ​സ്റ്റോ​പ്പു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് KSRTC: പുതിയ സമയക്രമം ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!

"ഭ.ഭ.ബ"യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ! ദിലീപിനെ...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും തൂക്കുവേലിയും

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും...

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ് അമ്മ

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ്...

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

Related Articles

Popular Categories

spot_imgspot_img