മഴ ഭീഷണിയുണ്ട് ; ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

സെന്റ് ലൂസിയ: ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഓസീസ് ടീമില്‍ ആഷ്ടണ്‍ അഗറിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് മടങ്ങിയെത്തി. Australia won the toss and left India to bat in the crucial Super Eight match

ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെയും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെയും ആധികാരികമായി തോല്‍പ്പിച്ച ഇന്ത്യ സെമിയിലെ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. എങ്കിലും, ജയിച്ചില്ലെങ്കില്‍ സെമി പ്രവേശത്തിന് മറ്റു മത്സരഫലങ്ങളെയും ആശ്രയിക്കേണ്ടിവരും.

അപരാജിതരായ ഇന്ത്യക്ക് +2.425 ആണ് റൺറേറ്റ്. രണ്ടു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ഓസ്ട്രേലിയക്ക് +0.233 ഉം കങ്കാരുക്കളെ വീഴ്‌ത്തിയ അഫ്​ഗാന് -0.65 ഉം ബം​ഗ്ലാദേശിന് -2.489 മാണ് റൺറേറ്റ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും പ്രവചിക്കപ്പെടുന്നുണ്ട്.

മത്സരം പൂർണമായി ഉപേക്ഷിച്ചാൽ പോയിന്റുകൾ പങ്കുവയ്‌ക്കപ്പെടും. ഒരു പോയിന്റ് ലഭിക്കുന്ന ഇന്ത്യ സെമിയിലേക്ക് പ്രവേശിക്കും. ഓസ്ട്രേലിയക്ക് വീണ്ടും അഫ്​ഗാൻ-ബം​ഗ്ലാദേശ് മത്സരം കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരു. ബം​ഗ്ലാ​​ദേശ് ജയിച്ചാൽ സെമി ടിക്കറ്റുറപ്പിക്കാം. അഫ്​ഗാനാണ് ജയിക്കുന്നതെങ്കിൽ നാട്ടിലേക്കുള്ള ടിക്കറ്റും ഉറപ്പിക്കാം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img