കൊല്ലം: നാഗർകോവിൽ – കന്യാകുമാരി റൂട്ടിൽ പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ റദ്ദാക്കുകയും സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു.
റദ്ദാക്കിയ ട്രെയിനുകൾ
20നും 21നും 23 മുതൽ 27 വരെയും കൊല്ലം കന്യാകുമാരി മെമു (07772) റദ്ദാക്കി.
20നും 21നും 23 മുതൽ 27 വരെയും കന്യാകുമാരി കൊല്ലം മെമു (06773) റദ്ദാക്കി.
22 മുതൽ 27 വരെ കൊല്ലം തിരുവനന്തപുരം ട്രെയിൻ (06425) റദ്ദാക്കി.
23 മുതൽ 27 വരെ കൊല്ലം ആലപ്പുഴ ട്രെയിൻ (06770) റദ്ദാക്കി.
23 മുതൽ 27 വരെ ആലപ്പുഴ കൊല്ലം ട്രെയിൻ (06771) റദ്ദാക്കി.
സർവീസുകൾ പുനക്രമീകരിച്ച ട്രെയിനുകൾ
18, 19, 25 തീയതികളിൽ പൂനെയിൽനിന്ന് പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ നാഗർകോവിലിലും 20 മുതൽ 24 വരെയുള്ള ട്രെയിനുകൾ കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും.
19ന് പുറപ്പെടുന്ന ബെംഗളൂരു – കന്യാകുമാരി എക്സപ്രസ് നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും.
23 മുതൽ വരെയുള്ള പുനലൂർ – നാഗർകോവിൽ എക്സ്പ്രസ് പാറശാലയിൽ യാത്ര അവസാനിപ്പിക്കും.
ഫൗറയിൽനിന്ന് 25ന് പുറപ്പെടുന്ന കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും.
20, 21, 22 തീയതികളിലുള്ള കന്യാകുമാരി – പുനലൂർ പാസഞ്ചർ നാഗർകോവിലിൽനിന്ന് വൈകിട്ട് 3.32ന് പുറപ്പെടും.
22ന് തിരിക്കുന്ന ഹിമസാഗർ എക്സ്പ്രസ് നാഗർകോവിലിൽനിന്ന് 22ന് ഉച്ചയ്ക്ക് 2:45ന് പുറപ്പെടും.
23 മുതൽ 27 വരെയുള്ള കന്യാകുമാരി – പൂനെ എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുക.
22 മുതൽ 27 വരെയുള്ള കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുക.
23 മുതൽ 27 വരെയുള്ള കന്യാകുമാരി – പുനലൂർ പാസഞ്ചർ പാറശാലയിൽ നിന്ന് പുറപ്പെടും.
23 മുതൽ 28 വരെയുള്ള നാഗർകോവിൽ – കോട്ടയം പാസഞ്ചർ വൈകിട്ടു 5:25ന് കൊല്ലത്തു നിന്നാകും പുറപ്പെടുക.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
ഗുരുവായൂർ എഗ്മൂർ എക്സ്പ്രസ് ഡിണ്ടിഗൽ വഴി പൊള്ളാച്ചി, പാലക്കാട് വഴിയാകും എത്തിച്ചേരുക.
എഗ്മൂർ ഗുരുവായൂർ എക്സ്രപ്രസ് ഡിണ്ടിഗൽ വഴി പൊള്ളാച്ചി, പാലക്കാട് വഴിയാകും എത്തിച്ചേരുക.