പെരിയ ഇരട്ടക്കൊലപാതക കേസിലെ പതിമൂന്നാം പ്രതി എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്നെതിരെ നടപടി. മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയക്കെതിരെയാണ് നടപടി. കെപിസിസിയുടെ നിർദ്ദേശപ്രകാരം പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച് ഡിസിസി തീരുമാനമെടുത്തിട്ടുണ്ട്. പ്രമോദ് ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ നാനാവശത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. എന്നാൽ ഡോക്ടറുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിവാഹത്തിന് എത്തിയതെന്നും ഇതിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല എന്നുമായിരുന്നു പ്രമോദ് പ്രതികരിച്ചത്. തന്നോട് വിശദീകരണം ചോദിച്ചില്ല എന്നും പ്രമോദ് നിലപാട് വ്യക്തമാക്കി. ഏതായാലും പുതിയ സംഭവം കോൺഗ്രസ് പ്രാദേശിക അണികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
Read also: കാനഡയിൽ മലയാളി യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ: ഭർത്താവിനെ കാണാനില്ല: ദുരൂഹത