സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച ആൾക്ക് ഗുരുതര പരിക്ക്. ആലുവയിലാണ് സംഭവം. ആസാം സ്വദേശി അഫ്സൽ ആണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. കൊച്ചുവേളി ഹൂബ്ലി എക്സ്പ്രസ്സ് ട്രെയിൻ ട്രെയിൻ ആലുവയിൽ വേഗതകുറിച്ചപ്പോൾ അഫ്സൽ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അടിതെറ്റി ട്രാക്കിലേക്ക് വീണ ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആദ്യം ആലുവയിലെ ആശുപത്രിയിൽ എത്തിച്ച അഫ്സലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഫ്സൽ വീഴുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.