അയർലൻഡിൽ പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുവുമായി ഓടിക്കയറി അക്രമി. ഡബ്ലിനിലെ ക്ലോണ്ടാൽക്കിൻ പൊലീസ് (ഗാർഡ) സ്റ്റേഷനിൽ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തെ തുടർന്ന് സ്റ്റേഷൻ അടിയന്തിരമായി അടച്ചു പൂട്ടുകയും സ്റ്റാഫുകളെ ഒഴിപ്പിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷൻ അടയ്ക്കുകയും പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
ഐറിഷ് ഡിഫൻസ് ഫോഴ്സിന്റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടക വസ്തു പരിശോധിച്ച് സുരക്ഷിതമാക്കിയ ശേഷം ഇത് പ്രവർത്തനക്ഷമല്ലെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധന പൂർത്തിയാക്കിയതോടെ സ്റ്റേഷനിലുണ്ടായ നിയന്ത്രണങ്ങൾ നീക്കുകയും സ്റ്റേഷൻ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. സ്ഫോടക കൂടുതൽ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്ന് പൊലീസ് വക്താവ് അറിയിച്ചു.
English Summary: An attacker with an explosive device ran into Clondalkin Police Station in Dublin, Ireland.