കണ്ണൂർ: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂർ മലപ്പട്ടം അഡുവാപ്പുറത്ത് ആണ് സംഭവം. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പിആർ സനീഷിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
യൂത്ത് കോൺഗ്രസ് സ്ഥാപിച്ച രക്ഷസാക്ഷി സ്തൂപവും അക്രമികൾ തകർത്തിട്ടുണ്ട്. സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ സിപിഐഎം നേതാവും വാർഡ് മെമ്പറുമായ ഷിനോജ് ആണ് ഭീഷണി മുഴക്കിയെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ്…വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി
കൊച്ചി: കാലങ്ങളായുള്ള വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യ ഘട്ടത്തിൽ കടവന്ത്ര മുതൽ പാലാരിവട്ടം വരെ ഉള്ള ഭാഗത്തേയ്ക്ക് ഉള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കും.
തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനമാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്തും ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും. ഹെവി വാഹനങ്ങൾ എല്ലാം അതിലുടെ കടന്നു പോകണം. ഗതാഗത കുരുക്ക് ഒഴിവാകുന്നതിനായി ഡിവിടെറുകൾ സ്ഥാപിക്കും.
പ്രൈവറ്റ് ബുസുകാരുടെ മത്സര ഓട്ടം അവസാനിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വികരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.