web analytics

106 ആം വയസ്സില്‍ കുഞ്ഞമ്മ മുത്തശ്ശിക്ക് വീട്ടില്‍ വോട്ട്

നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ. 85 വയസ്‌ പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷിയുള്ളവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) ഭാഗമായാണ് കുഞ്ഞമ്മ മുത്തശ്ശി സ്വന്തം വീട്ടില്‍ വോട്ടു രേഖപ്പെടുത്തിയത്. 114ാം നമ്പര്‍ സരസ്വതിവിദ്യാപീഠം സ്കൂള്‍ പാറക്കടവ് ബൂത്തിലെ 787 ാം നമ്പര്‍ വോട്ടറാണ് മുത്തശ്ശി . വോട്ടുചെയ്യിക്കാന്‍‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും വോട്ടിംഗ് നടപടിക്രമങ്ങള്‍ മനസ്സിലാക്കിയ ശേഷം വോട്ടു രേഖപ്പെടുത്തിയ ബാലറ്റുപേപ്പര്‍ കവറിലാക്കി പെട്ടിയില്‍ നിക്ഷേപിച്ചു. പ്രായത്തിന്റെ അവശതകള്‍ ഇല്ലാതെ മഹത്തായ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായതിന്റെ സംതൃപ്തിയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടിയായപ്പോള്‍ മുത്തശ്ശിക്ക് പെരുത്ത് സന്തോഷം.

Read also: 

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു; മനോവിഷമത്തിൽ അമ്മ ആത്മഹത്യ ചെയ്തു; സംഭവം കോതമംഗലം നെല്ലിപ്പടിയിൽ

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

Related Articles

Popular Categories

spot_imgspot_img