web analytics

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടൻ യുദ്ധമുണ്ടാകുമെന്ന വിവാദ പ്രവചനവുമായി ഒരു ജ്യോതിഷി രംഗത്ത്.

മാർച്ച് 21, 2026-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് വേദ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമെന്നു അവകാശപ്പെടുന്ന ആചാര്യ റീന ശർമ്മയുടെ വീഡിയോയിൽ പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ വിമർശനവും ഉയർന്നിട്ടുണ്ട്.

റീന ശർമ്മ പങ്കുവച്ച വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ഇറാനിലെ സംഘർഷങ്ങൾക്ക് ശേഷം അടുത്തതായി പാകിസ്ഥാന്റെ സമയം വരുമെന്നുമാണ് അവർ പറയുന്നത്. റംസാൻ കഴിഞ്ഞ് നവരാത്രി ആരംഭിക്കുന്ന സമയത്താണ് യുദ്ധം ആരംഭിക്കുമെന്നാണ് അവകാശവാദം.

വീഡിയോയിൽ യുദ്ധസാധ്യത മുന്നിൽകണ്ട് ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, പണം, സോളാർ ചാർജർ എന്നിവ ഒരു മാസത്തേക്ക് കരുതിവെക്കണമെന്ന് റീന ആളുകളോട് നിർദേശിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യയുടെയും ഗ്രഹനിലകൾ പരിശോധിച്ചാണ് ഈ നിഗമനത്തിൽ എത്തിയതെന്നും അവർ അവകാശപ്പെട്ടു. അർദ്ധരാത്രിയോടെ ഇന്ത്യ യുദ്ധത്തിനായി നീങ്ങുമെന്നും അതിർത്തികൾ തന്നെ മാറിമറിയുമെന്നും വീഡിയോയിൽ പറയുന്നു.

എന്നാൽ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ജ്യോതിഷിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. വൈറലാകാൻ വേണ്ടിയുള്ള ശ്രമമാണിതെന്നും ആളുകളിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും നിരവധി പേർ ആരോപിച്ചു.

ഇത്തരം അടിസ്ഥാനരഹിത പ്രവചനങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. യുദ്ധം ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ ആവശ്യപ്പെട്ടും ആളുകൾ പ്രതികരിച്ചു.

ഇതിനിടെ, ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച പശ്ചാത്തലത്തിൽ ഇന്ത്യ വീണ്ടും പാകിസ്ഥാനോട് യുദ്ധം ചെയ്യാൻ ഒരുങ്ങുകയാണെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാൽ യുദ്ധത്തിലേക്കല്ല, സമാധാന ചർച്ചകളിലേക്കാണ് രാജ്യങ്ങൾ നീങ്ങേണ്ടത് എന്നും സർദാരി വ്യക്തമാക്കി. “യുദ്ധ നാടകത്തിൽ നിന്ന് പിന്മാറി അർഥവത്തായ ചര്‍ച്ചകൾക്ക് ഇന്ത്യ തയ്യാറാകണം.

രാജ്യങ്ങളുടെ സുരക്ഷയ്ക്ക് അതാണ് യഥാർത്ഥ മാർഗം,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ENGLISH SUMMARY

A video by astrologer Acharya Reena Sharma predicting that India will attack Pakistan on March 21, 2026 has gone viral on social media. Claiming to have analyzed planetary positions of India and Prime Minister Narendra Modi, she warned people to stock food, medicines and essentials for a month. The prediction has sparked heavy criticism online, with many accusing her of spreading fear for attention. Meanwhile, Pakistan President Asif Ali Zardari recently alleged that India may be preparing for conflict, while also calling for peace talks.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും പട്ടാപ്പകൽ

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും...

ഐഎസ്ആർഒയിൽ വമ്പൻ അവസരം! സയന്റിസ്റ്റ്, എൻജിനീയർ തസ്തികകളിൽ ഉടൻ അപേക്ഷിക്കൂ; ലക്ഷങ്ങൾ ശമ്പളം!

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ (ISRO) ജോലി...

ആകാശത്ത് പറക്കുന്ന ക്യാൻവാസ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ വ്യത്യസ്ത പരീക്ഷണം

ആകാശത്ത് പറക്കുന്ന ക്യാൻവാസ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ വ്യത്യസ്ത പരീക്ഷണം കൊച്ചി: വിമാനത്തെ...

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ തേടി ആ 7 നായകൾ നടത്തിയ ‘അത്ഭുത യാത്ര’!

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ...

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി; ‘കളിയാട്ട’ത്തിലൂടെ സിനിമയിൽ സജീവമായ കരുത്തുറ്റ നടൻ

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി പ്രശസ്ത നടനും...

Related Articles

Popular Categories

spot_imgspot_img