ചൈനയുടെ റെക്കോർഡ് തിരുത്തി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ആദ്യ സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. പൻവാർ ദിവ്യാൻഷ് സിം​ഗ്, പ്രതാപ് സിങ് ടോമർ, രുദ്രങ്കാഷ് പാട്ടീൽ എന്നിവരുടെ ടീമാണ് മെഡൽ നേടിയത്. 1893.7 പോയിന്റോടെയാണ് നേട്ടം. 10 മീറ്റർ എയർ റൈഫിൾസിലെ ഏറ്റവും കൂടിയ പോയിന്റാണ് ഇത്. ഇതോടെ 1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്ന റെക്കോർഡ് ഇന്ത്യ മറികടന്നു.

ഈ വർഷം ബാഹുവിൽ വെച്ചു നടന്ന ലോകചാമ്പ്യൻഷിപ്പിലായിരുന്നു ചൈന റെക്കോർഡ് നേടിയിരുന്നത്. എന്നാൽ സ്വന്തം മണ്ണിൽ ചൈനക്ക് അടിപതറി. അതേ ഇനത്തിൽ വെങ്കല മെഡൽ മാത്രമാണ് ചൈനയ്ക്ക് നേടാൻ കഴിഞ്ഞത്. റിപ്പബ്ലിക്ക് ഓഫ് കൊറിയ ആണ് വെള്ളി മെഡൽ നേടിയത്. 1890.1 പോയിന്റാണ് കൊറിയൻ താരങ്ങൾ നേടിയത്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്.

കഴിഞ്ഞ ദിവസം നടന്ന 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി മെഡൽ നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ട ആരംഭിച്ചത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും കരസ്ഥമാക്കി. സ്വർണ മെഡൽ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പത്തു മെഡലുകളാണ് ഇതിനോടകം നേടിയിരിക്കുന്നത്.

Also read: കൊല്ലത്ത് ജവാന് നേരെ പോപ്പുലർ ഫ്രണ്ട് ആക്രമണം; മർദ്ദിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതി

 

spot_imgspot_img
spot_imgspot_img

Latest news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

Other news

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു....

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Related Articles

Popular Categories

spot_imgspot_img