കോട്ടയം: പരാതി നൽകാനെത്തിയ ആൾക്ക് നേരെ എ.എസ്.ഐയുടെ അസഭ്യവർഷം. കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. ASI abuses the person who came to file a complaint
കുറിച്ചി സ്വദേശിയായ പരാതിക്കാരനെ എ.എസ്.ഐ മനോജാണ് തെറിവിളിച്ചത്. ഉദ്യോഗസ്ഥൻ പരാതിക്കാരനെ തെറിവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വാഹനം പണയപ്പെടുത്തി അയല്‍വാസിയ്ക്ക് പണം നല്‍കിയ കേസിലാണ് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത്. നേരത്തെ, കുറ്റക്കാരെ പിന്തുണച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസ് മോശം ഭാഷയില്‍ പ്രതികരിച്ചത്.
ഇതോടെ പരാതിക്കാരന്‍ തെറിവിളിക്കരുതെന്നു പറഞ്ഞെങ്കിലും എ.എസ്.ഐ അസഭ്യവര്‍ഷം തുടരുകയായിരുന്നു.
ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു.