കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു.Arrest warrant against G Sukumaran Nair withdrawn
കേസ് നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് വാറണ്ട് പിന്‍വലിച്ചത്.
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ മുന്‍ പ്രസിഡന്റും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. വിനോദ് കുമാറിന്റെ പരാതിയിലാണ് നേരത്തെ അറസ്റ്റിന് കോടതി ഉത്തരവിട്ടത്. കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പരാതി.
എറണാകുളത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പല തവണ നോട്ടീസ് നല്‍കിയിട്ടും സുകുമാരന്‍ നായര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.