കോട്ടയം: സ്കൂള്‍ യൂണിഫോമിനായി തുണി നെയ്ത തൊഴിലാളികൾക്ക് കൂലി കൊടുക്കാതെ കേരളാ സര്‍ക്കാര്‍. കൈത്തറി വികസന കോര്‍പറേഷന് കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്കാണ് പത്തു മാസത്തെ വേതന കുടിശിക സര്‍ക്കാര്‍ നല്‍കാനുളളത്. വേതനത്തിനു പുറമേ ക്ഷേമപെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത ജീവിത പ്രതിസന്ധിയിലാണ് തൊഴിലാളികള്‍.
സംസ്ഥാനമെമ്പാടുമായി ആറായിരത്തോളം തൊഴിലാളികളാണ് എടുത്ത പണിക്ക് കൂലി കിട്ടാതെ ബുദ്ധിമുട്ടുന്നത്. ക്ഷേമനിധിയിലേക്ക് ഇവരില്‍ നിന്നൊക്കെ കൃത്യമായി പണം പിരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ടും മാസം ഏഴു കഴിഞ്ഞു. തൊഴിലാളികളില്‍ ഏറിയ പങ്കും വയോധികരാണ്. മന്ത്രി മുതല്‍ താഴോട്ട് പല തട്ടുകളില്‍ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
Read Also: സോബി ജോർജ് എന്ന പേരിനൊപ്പം ‘കലാഭവൻ’ ചേർക്കരുത്; അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ