അഴിമതിക്കാരെന്ന് സംശയം; എഴുന്നൂറോളം ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: കേരളത്തിൽ അഴിമതിക്കാരെന്ന് സംശയിക്കുന്ന എഴുന്നൂറോളം പേര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍.

ഇതില്‍ ഇരുന്നൂറ് പേരുടെ പട്ടിക തയ്യാറാക്കിയതായും ഉയര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പട്ടികയിലെ ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ അവ്യക്തമാണ്.

നേരത്തെ ഈ എഴുന്നൂറ് പേരില്‍ ഇരുന്നൂറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും അവര്‍ കേസില്‍ ഉൾപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.

ശേഷിക്കുന്ന അഞ്ഞൂറ് പേര്‍ക്കെതിരെ അത്തരത്തില്‍ അന്വേഷണമൊന്നും മുന്‍പ് നടന്നിട്ടില്ല. പക്ഷെ നിലവില്‍ ഇവര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതായാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

ഭൂരിഭാഗം പേരും റവന്യൂ, തദ്ദേശ സ്വയംഭരണം, വാട്ടര്‍ അതോറിറ്റി, പൊലീസ് വകുപ്പുകളില്‍ നിന്നുള്ളവരാണ്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ 23 പേരെ വിജിലന്‍സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 39 പേരായിരുന്നു. ഇത്തവണ അറസ്റ്റിലായവരില്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന...

Related Articles

Popular Categories

spot_imgspot_img