ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം
കാസർകോട്: ഷവർമ കഴിച്ച 15ഓളം കുട്ടികളെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കാഞ്ഞങ്ങാട് ആണ് സംഭവം.
പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും അസ്വസ്ഥതയും ഉണ്ടായത്.
സംഭവത്തിന് പിന്നാലെ ഷവർമക്ക് നാലു ദിവസം പഴക്കമുള്ളതായി പരാതി ഉയർന്നു. കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നൽകിയ ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലിൽ നിന്നാണ് വിതരണത്തിനുള്ള ഷവർമ വാങ്ങിയത്. പഴകിയ ഷവർമയാണ് നൽകിയതെന്നാണ് പരാതി.
പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നീ കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടന്നത്.
മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലിൽ എത്തി പരിശോധന നടത്തി.
പഴകിയ ഭക്ഷണങ്ങൾ പിടി കൂടുന്നതിനുള്ള പരിശോധന നടക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്
ശുദ്ധമായ കള്ള് കുപ്പിയിലടച്ച് വിപണിയിലെത്തിക്കാൻ കേരള ടോഡി ഇൻഡസ്ട്രി ഡിവലപ്മെന്റ് ബോർഡ് (ടോഡി ബോർഡ്). ഇതിനായി സാങ്കേതിക വിദ്യതേടി ബോർഡ് താത്പര്യപ ത്രം ക്ഷണിച്ചു.
അന്തരീക്ഷ താപനിലയിൽ കള്ളിന്റെ സൂക്ഷിപ്പ് കാലാവധി മൂന്നുമാസം മുതൽ ഒരുവർഷംവരെ കൂട്ടാനുള്ള ഈ സാങ്കേതികവിദ്യ കൈവശമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും താത്പര്യപത്രം നൽകാം. പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയുമാകാം.
തെങ്ങോ പനയോ ചെത്തിയെടുക്കുന്ന കള്ള് ഇത് ശേഖരിക്കുന്ന മൺപാത്രത്തിലെത്തിയാലുടൻ വന്യ യീസ്റ്റിൻ്റെ സാന്നിധ്യം കാരണം പുളിച്ചുതുടങ്ങും. ശേഖരിക്കുന്ന സമയമനുസരിച്ച് പുളിപ്പിലും വീര്യത്തിലും മാറ്റമുണ്ടാകും.
യഥാസമയം ഉപയോഗിച്ചില്ലെ ങ്കിൽ 24 മണിക്കൂറിനുള്ളിൽ പുളി ച്ച് ഉപയോഗശൂന്യമാകും. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൂക്ഷിപ്പ് കാലാവധി കൂട്ടി കുപ്പിയിലാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ ടോഡി ബോർഡ് നടപടി തുടങ്ങിയത്.
‘കെ ടോഡി’ എന്നപേരിൽ കള്ള് ബ്രാൻഡ് ചെ യ്യുന്ന കാര്യവും ആലോചനയിലുണ്ട്. നിലവിൽ ശ്രീലങ്കയുൾപ്പെടെയുള്ള രാജ്യങ്ങൾ കള്ള് കുപ്പിയിലാക്കി വിപണനം ചെയ്യുന്നുണ്ട്.
സൂക്ഷിപ്പ് കാലാവധി കൂട്ടുകയും കുപ്പിയിലാക്കുകയും ചെയ്യുമ്പോഴും കള്ളിന്റെ തനത് രുചിയും ഇതിലുള്ള പ്രകൃതിദത്ത വിറ്റാമിനുകളും മറ്റ് പോഷകങ്ങ ളും നഷ്ടപ്പെടാനോ കുറയാനോ പാടില്ല.
പ്രിസർവേറ്റീവുകൾ ചേർക്കുന്നതും പാസ്‌ചറൈസേഷനും തനത് രുചി നഷ്ടപ്പെടുത്തുമെന്നതിനാൽ ഒഴിവാക്കണം. നിലവിലു ള്ള അബ്കാരി നിയമവും ചട്ടവും പ്രകാരമുള്ള ഗുണനിലവാരവും വീര്യമുള്ളതാകണം കള്ള്.
ഇതെല്ലാം കണക്കിലെടുത്ത് വികസി പ്പിക്കുന്ന സാങ്കേതികവിദ്യയുടെയും വ്യാവസായിക സാധ്യതയു ടെയും പ്രായോഗികക്ഷമതാ റിപ്പോർട്ടും താത്പര്യപത്രത്തോടൊ പ്പം നൽകണം.
ലൈസൻസുള്ള ചെത്തുകാർ ശേഖരിക്കുന്ന കള്ള് കേന്ദ്രീകൃത സംസ്കരണ യൂണിറ്റുകളിലെത്തിച്ച് ശുദ്ധീകരിച്ചാകും കുപ്പിയിലാക്കുക. തുടർന്ന് സീൽ ചെയ്ത കൂപ്പികൾ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും വിപണിയിലെത്തിക്കും.
Summary: Around 15 children were hospitalized in Kanhangad, Kasaragod after suffering from food poisoning symptoms like vomiting and discomfort. The children had eaten shawarma from a hotel in Pallikkara Poochakkad.