web analytics

ഫുട്ബോൾ ടൂർണമെന്റിനിടെ തർക്കം; വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ലീഗ് നേതാവിൻ്റെ മകൻ

മൂവാറ്റുപുഴ: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കുട്ടികളെ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ലീഗ് നേതാവിന്റെ മകൻ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റിമായ പി അമീര്‍ അലിയുടെ മകന്‍ ഹാരിസാണ് വടിവാള്‍ കാണിച്ചത്. മൂവാറ്റുപുഴ മാറാടിയില്‍ ഇന്നലെയായിരുന്നു സംഭവം.(Argument during football tournament; League leader’s son threatened the students)

സംഭവത്തിൽ ഹാരിസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപ്പുഴ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിൽ പങ്കെടുത്തിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ഉസ്മാന്‍ എന്നയാള്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റെഡ് കാര്‍ഡ് നല്‍കിയിരുന്നു. അതിന് ശേഷം ഇയാളെ കളിയില്‍ നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍ നിന്ന് പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഉസ്മാന്‍ ഗ്രൗണ്ടില്‍ നിന്ന് പോകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്.

ഇതേ തുടർന്ന് ഹാരിസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വടിവാള്‍ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് കുട്ടികളെ ആക്രമിക്കുമെന്നടക്കമുള്ള വധഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

ചത്താ പച്ച" ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു;...

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ദൃശ്യം പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു സൗത്ത് യോർക്ഷർ: പീഡിപ്പിച്ചതായി...

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം മുംബൈ ∙ മുംബൈയിലെ...

Related Articles

Popular Categories

spot_imgspot_img