ഫേസ് വാഷ് ഉപയോഗിക്കുന്നവരാണോ ? ഇതൊന്നും അറിയിലേ ?

മുഖം കഴുകാൻ സോപ്പ് ഉപയോഗിക്കുന്നവർ ഇപ്പോൾ കുറവായിരിക്കും . ഇപ്പോൾ എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് ഫേസ് വാഷ്. സോപ്പിനു പകരം പല തരത്തിലെ ഫേസ് വാഷുകൾ ഇന്ന് ലഭ്യമാണ്. ചർമത്തിലെ അഴുക്കും എണ്ണമയവും കളയാൻ ഇത് സഹായിക്കുമെന്നാണ് പൊതുവേ വിശ്വാസം. ഇത്തരത്തിൽ ഫേസ് വാഷുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. എന്നാൽ, ഇവയൊന്നും നമ്മൾക്ക് അത്ര അറിവ് ഉണ്ടാകില്ല.ഫേസ് വാഷുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ചർമ്മത്തിന്റെ സ്വഭാവമനുസരിച്ച് ഫേസ് വാഷ് വാങ്ങിക്കാൻ ശ്രദ്ധിക്കുക. പലരുടെയും ചർമ്മം വ്യത്യസ്തമായിരിക്കും. എണ്ണ മയമുള്ള ചർമ്മം, വരണ്ട ചർമ്മം തുടങ്ങിയ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് ഫേസ് വാഷുകൾ വിപണിയിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ നിങ്ങളുടെ ചർമ്മത്തിന് യോജിച്ച ഫേസ് വാഷുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.



മുഖം വൃത്തിയാകാൻ

പലപ്പോഴും മുഖം വൃത്തിയാകാൻ വേണ്ടി ഓഫീസുകളിലും മറ്റും പോകുന്നവർ നിരന്തരം ഫേസ് വാഷുകൾ ഉപയോഗിക്കുന്നുണ്ടാകും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് അത്ര നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. നിരന്തരം ഇത്തരത്തിൽ ഫേസ് വാഷ് ഉപയോഗിക്കുന്നത് മുഖത്തെ ചർമ്മത്തിന് കേടുപാട് വരുത്താനുള്ളസാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ നിരന്തരം ഫേസ് വാഷ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

സുഗന്ധമുള്ളവ വേണ്ട

മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ വെച്ചാൽ അധികം സുഗന്ധമുള്ള ഫേസ് വാഷുകൾ വാങ്ങിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സുഗന്ധം കൂടുതലുള്ള ഫേസ് വാഷിൽ അലർജ്ജിക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇത്തരം ഫേസ് വാഷുകളിൽ അലർജ്ജിക്ക് സാധ്യതയുള്ള രാസ പദാർത്ഥങ്ങൾ കൂടുതലായും അടങ്ങിയിട്ടുണ്ടാകും. അത് കൊണ്ട് തന്നെ ഫേസ് വാഷുകൾ വാങ്ങിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും.

​ജെൽ രൂപത്തിലുള്ള ഫേസ് വാഷും

ജെൽ രൂപത്തിലുള്ള ഫേസ് വാഷും ഫോം രൂപത്തിലുള്ള ഫേസ് വാഷും വിപണിയിൽ നിന്ന് വാങ്ങാൻ കിട്ടും. ഇവ രണ്ടും ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് ഏറ്റവും നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഫോം രൂപത്തിലുള്ള ഫേസ് വാഷാണ് ചർമ്മവുമായി കൂടുതലും യോജിക്കുന്നത്. അത് കൊണ്ട് തന്നെ ഫോം രൂപത്തിലുള്ള ഫേസ് വാഷ് വാങ്ങിക്കാൻ ശ്രദ്ധിക്കുക.

ശക്തിയായി തുടക്കരുത്.

ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മുഖം കഴുകിയ ശേഷം മാത്രം ഫേസ് വാഷ് ഉപയോഗിക്കുക. മാത്രമല്ല ഫേസ് വാഷ് മുഖത്ത് പുരട്ടിയ ശേഷം മുഖത്ത് മൃദുവായി മസ്സാജ് ചെയ്യുന്നതും വളരെ നല്ലതാണ്. ഒരു മിനിറ്റ് വരെ ഇത്തരത്തിൽ മസ്സാജ് ചെയ്യുക. തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമർത്തി തുടക്കരുത്. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഒരു കാരണശാലും കാലാവധി കഴിഞ്ഞ ഫേസ് വാഷ് ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ മുഖത്തിന് വിപരീത ഫലം ഉണ്ടാക്കും എന്ന് അറിയുക.

Read Also : മുഖ സൗന്ദര്യത്തിന് മാത്രമല്ല മഞ്ഞൾ : മുടിക്കും ഇത് ബെസ്റ്റാണ്

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ; ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ നൽകാതെ സർക്കാർ

തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള...

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

നീലഗിരി യാത്രക്കാർ ജാഗ്രതൈ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം കണ്ടു കെട്ടും, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. യാത്രക്കാരിൽ ആരെങ്കിലും നിരോധിക്കപ്പെട്ട...

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

Related Articles

Popular Categories

spot_imgspot_img