ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്ത് കാണാറുണ്ടോ? ശ്രദ്ധിക്കുക പണി വരുന്നുണ്ട്

ടെലഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. പൈറസി പ്രശ്‌നം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികൾക്ക് ഒരുങ്ങുകയാണ് കേന്ദ്രം. പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ 2023ന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇതോടെ സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്‌നം തടയാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് സിനിമ വ്യവസായത്തിനുണ്ടാകുന്നതെന്നും ഇത് തടയാനാണ് തീരുമാനം എന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്സി) 12 നോഡൽ ഓഫീസർമാരെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. നോഡൽ ഓഫീസർമാർക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാം. ഇത്തരം പരാതികളിൽ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പൈറസി നടത്തുന്നവർക്ക് അവർ 3 ലക്ഷം മുതൽ പൈറസി ചെയ്ത കണ്ടൻറിൻറെ നിർമ്മാണ മൂല്യത്തിൻറെ അഞ്ച് ശതമാനം തുകവരെ പിഴയായി നൽകേണ്ടി വരും.

ഒരു കണ്ടൻറിന്റെ കോപ്പിറൈറ്റ് ഉടമയ്‌ക്കോ അയാൾ ചുമതലപ്പെടുത്തുന്ന ആൾക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് പരാതി നൽകാം. അതേസമയം പകർപ്പവകാശം ഇല്ലാത്ത ഒരു സാധാരണ വ്യക്തി പരാതി നൽകിയാൽ നോഡൽ ഓഫീസർക്ക് പരാതിയുടെ സാധുത നിർണ്ണയിക്കാൻ ഹിയറിംഗുകൾ നടത്താവുന്നതാണ്. അത് അനുസരിച്ചാണ് തീരുമാനമെടുക്കുക. യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്സൈറ്റുകൾ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണം.

Read Also: ഇനി കൂടുതൽ സുരക്ഷ: കൗമാരക്കാര്‍ക്ക് ഇത്തരം വീഡിയോ റെക്കമെൻഡ് ചെയ്യുന്നതില്‍ പരിധി നിശ്ചയിച്ച്‌ യൂട്യൂബ്

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

വരച്ചവരയ്ക്ക് കൈക്കൂലി; റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ; പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി

ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ...

യു.കെ. ഡംഗനണിൽ തീപിടിച്ച വീട്ടിൽ അകപ്പെട്ടത് നാലുപേർ; നിമിഷങ്ങൾക്കകം പാഞ്ഞെത്തി അഗ്നിരക്ഷാസേന

യു.കെ. നോർത്തേൺ അയർലൻഡിലെ ഡംഗനണിൽ തീപിടിച്ച വീട്ടിൽ നാലുപേർ അകപ്പെട്ടു. അഗ്നിരക്ഷാസേനയെത്താൻ...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

ടി.ഡി.എഫിന്റെ പണിമുടക്ക് പൊളിഞ്ഞ് പാളീസായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന്...

എന്റെ പൊന്നോ എന്തൊരു പോക്കാ… സർവകാല റെക്കോർഡിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിനു 840...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

Related Articles

Popular Categories

spot_imgspot_img