മാങ്കുളത്ത് ഇന്ന് വൈകിട്ട് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു തേനി സ്വദേശിയായ അഭിനേഷ് മൂർത്തിയാണ് ഇന്ന് വൈകിട്ട് മരിച്ചത്. അപകടത്തിൽ അഭിനേഷിന്റെ ഒരു വയസ്സുള്ള മകൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചിരുന്നു. തമിഴ്നാട്ടിലുള്ള വിനോദസഞ്ചാര സംഘമാണ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ അടിമാലി മാങ്കുളത്ത് ഉണ്ടായ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ ൩൦ അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ആക്കുളത്തേക്ക് വരുന്ന വഴി കുവൈറ്റ് സിറ്റിക്ക് ശേഷമുള്ള വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ റോഡരികിൽ ഉണ്ടായിരുന്ന സംരക്ഷണവേലി തകർത്ത് 30 അടിത്താഴ്ചയിലേക്ക് തലകുത്തി മറിയുകയായിരുന്നു. ട്രാവലറിൽ ഉണ്ടായിരുന്ന 14 പേരിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ ആനന്ദ പ്രഷർകുക്കർ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടവർ.