യു എസ്സിലെ ഒഹിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉമ സത്യ സായ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഒഹിയോയിലെ ക്ലീവ്ലാന്ഡില് തുടര്‍ പഠനത്തിന് എത്തിയതായിരുന്നു ഉമ. അമേരിക്കയില്‍ ഈ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുന്ന പത്താമത്തെ സംഭവമാണ് ഇത്. ഈ വര്‍ഷം മാര്‍ച്ചില്‍ മുഹമ്മദ് അബ്ദുല്‍ അറാഫത് എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയെ ക്ലീവ്ലന്ഡില് നിന്ന് കാണാതായിരുന്നു. ഈ വര്‍ഷം ആദ്യം സയിദ് മസഹിര്‍ അലി എന്ന ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പര്‍ഡ്യു സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് സെയ്നി എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടതും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോൾമരിച്ച വിദ്യാർത്ഥിയുടെ മരണ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
‘ഒഹിയോയിലുള്ള ഉമ സത്യസായ് ഗദ്ദെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സഹായം നൽകി വരികയാണ്’- ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേസമയം, ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല. ഉമാ ഗദ്ദേയുടെ ഭൗതികാവശിഷ്ടങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിന് സഹായം നൽകുന്നുണ്ടെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.