ന്യുമോണിയയുടേതിന് സമാനമായ രോഗലക്ഷണങ്ങൾ; ചൈനയെ ഞെട്ടിച്ച് വീണ്ടും മാരക വൈറസ് ബാധ; ആരോഗ്യ വിദഗ്‌ധരോട് ജാഗ്രത പാലിക്കാൻ നിർദേശം

ചൈനയെ ഞെട്ടിച്ച് വീണ്ടും മാരക വൈറസ് ബാധ. ന്യുമോണിയയുടേതിന് സമാനമായ രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്.

ഇതു മൂലം ശ്വാസകോശ രോഗികളുടെ എണ്ണം കൂടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യ വിദഗ്‌ധരോട് ജാഗ്രത പാലിക്കാൻ ചൈനീസ് സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്. കോവിഡ് കാലത്ത് സ്വീകരിച്ചതിനേക്കാൾ താഴ്ന്ന ലെവലിലുള്ള പ്രോട്ടോകോളുകളാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

ദേശീയ രോഗ നിയന്ത്രണ അതോറിറ്റിയുടെ നിർദേശപ്രകാരം രോഗം റിപ്പോർട്ട് ചെയ്യുന്നവരെ നിരീക്ഷിക്കുന്നുണ്ട്. ഒപ്പം രോഗ പ്രതിരോധ ഏജൻസികൾ രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക ടി വി ചാനലായ സിസിടിവി (CCTV) റിപ്പോർട്ട് ചെയ്യുന്നു.

കടുത്ത ശ്വാസകോശ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡിസംബർ 16 മുതൽ 22 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

തണുപ്പുകാലത്ത് ചൈനയില്‍ ശ്വാസകോശ രോഗങ്ങൾ പൊട്ടിപുറപ്പെടുന്നത് പതിവാണ്. കഴിഞ്ഞ വർഷത്തേക്കാൾ രോഗബാധിതരുടെ എണ്ണം കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.

റൈനോവൈറസ് എന്ന രോഗകാരിയായ വൈറസും ഹ്യൂമൻ മെറ്റാന്യൂമോ വൈറസും കുറെ രോഗികളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടന്നൊണ് റിപ്പോർട്ട്. എന്നാൽ ശ്വാസരോഗവാഹികളായ വൈറസ് ഏതാണെന്ന് പൂർണമായി കണ്ടെത്താനായിട്ടില്ല.

14 വയസിൽ താഴെയുള്ള കുട്ടികളിൽ വൈറസ് ബാധ കൂടുന്നതായാണ് വിവരം. രോഗം ബാധിച്ചവരുടെ പൂർണമായ കണക്കുകളൊന്നും ചൈനീസ് സർക്കാർ ഇത് വരെ പുറത്തുവിട്ടിട്ടില്ല. വൈറസ് ബാധ തടയാനുള്ള വാക്സിനൊന്നും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളില്ല.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

Related Articles

Popular Categories

spot_imgspot_img