തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി. ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടി പരാതി നൽകിയത്. 2013- തൊടുപുഴയിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു.(Another complaint against actor Jayasurya)
അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. നേരത്തെ മറ്റൊരു നടി കൊടുത്ത പരാതിയിൽ 2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായത് എന്ന് പറയുന്നു. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.
ഹേമാ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്.