ബംഗ്ലാദേശിനെതിരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ നടക്കുക. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംമ്പറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിയ്ക്കുന്നത്. Another chance for Sanju; This time as captain
തുടര്‍ന്ന് മൂന്ന് മത്സര ടി20 പരമ്പരയും നടക്കും. ഇതിൽ ശക്തമായ ടീമിനെ ഇന്ത്യ ഇറക്കാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക പരമ്പര ആരംഭിക്കുകയാണ്. ഇതിന്റെ തയ്യാറെടുപ്പിനായിട്ടാണ് ഈ നീക്കം ഇന്ത്യ നടത്തുന്നത്. ടി20 പരമ്പരയില്‍ യുവ ഇന്ത്യന്‍ ടീമിനെ കളത്തിലിറക്കാനും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനുമാണ് സാധ്യത.
അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടീമിന്റെ ബെഞ്ച് ശക്തി പരീക്ഷിക്കാനും യുവതാരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റില്‍ വിലപ്പെട്ട അനുഭവം നല്‍കാനുമാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.
സഞ്ജു സാംസനെക്കുറിച്ചും ശുഭകരമായ വാർത്തകളാണ് പുറത്തുവരുന്നത്. ടി 20 ടീമിന്റെ നായക സ്ഥാനത്തേക്ക് സഞ്ജു സാംസണും പരിഗണിക്കപ്പെടുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയാല്‍ ടി20യില്‍ അത് മലയാളി താരത്തിന്റെ മികച്ച അവസരമാകും. വാർത്തയ്ക്ക് സ്ഥിരീകരണമില്ലെങ്കിലും സഞ്ജു ആരാധകർ ആവേശത്തിലാണ്.
അഭിഷേക് ശര്‍മ്മ, റിങ്കു സിംഗ് തുടങ്ങിയ യുവതാരങ്ങള്‍ ടി20 ടീമില്‍ ഇടം നേടിയേക്കാം, യശസ്വി ജയ്സ്വാള്‍ പുറത്താകാനും സാധ്യതയുണ്ട്. ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ തുടങ്ങിയ യുവ ബൗളര്‍മാര്‍ പേസ് നിരയെ നയിക്കുമെന്നും രവി ബിഷ്ണോയ് സ്പിന്‍ നിറയെ നയിച്ചേക്കും.