വീണ്ടും ചിന്നഗ്രഹ ഭീഷണി ! ഭൂമിയുമായി കൂട്ടിയിടിച്ചാൽ ആണവ സ്ഫോടനത്തിന് തുല്യമായ നാശനഷ്ടം; കരുതലിൽ നാസ

2032 ഡിസംബറിൽ ഛിന്നഗ്രഹം 2024 YR4 ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട്
നടപടികളുമായി നാസ. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 2.2 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി വർദ്ധിച്ച ശേഷമാണ് 3.1 ശതമാനത്തിലേക്കുള്ള വളർച്ച. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിൽ ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ വലിയ നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

ഡിസംബർ അവസാനത്തിലാണ് 2024 YR4 എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഇത് സംഭവിച്ചാൽ, ആണവ സ്ഫോടനത്തിന് തുല്യമായ നിലയിൽ 50 കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടാകും.
ഇതോടെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന ബഹിരാകാശ ശിലകളിൽ ഒന്നായി 2024 YR4 മാറിക്കഴിഞ്ഞു.

ഏതാണ്ട് 130 മുതൽ 300 അടി വരെ (40 മുതൽ 90 മീറ്റർ വരെ) വീതിയുള്ള ഈ ഛിന്നഗ്രഹത്തിന്റെ ആഘാത മേഖലയിൽ കിഴക്കൻ പസഫിക്, അറ്റ്ലാന്റിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളും ഇന്ത്യ ഉൾപ്പെടെ ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ കരപ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം 2032 ഡിസംബർ 22 ന് ഇന്ത്യൻ സമയം രാത്രി 7:32നാണ് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുക. എന്നാൽ ഇതിനുള്ള സാധ്യത വിരളമാണ് എന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

അത്ര നല്ലവനല്ല ഈ ഉണ്ണി… ഒന്നിന് പുറകെ ഒന്നായി കുറ്റകൃത്യങ്ങൾ; സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

മേപ്പാടി: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. തൃക്കൈപ്പറ്റ നെല്ലിമാളം...

ഇസ്രയേലില്‍ സ്ഫോടന പരമ്പര; നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസ്സുകൾ പൊട്ടിത്തെറിച്ചു: ജാഗ്രതാ നിർദേശം

ഇസ്രയേലില്‍ സ്ഫോടനപരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി...

സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് മിനി ലോറി ഇടിച്ചു കയറ്റി; ഉമ്മർ ചാടി മാറി; അപകടത്തിൽ പരുക്കേറ്റത് മറ്റൊരാൾക്ക്

മലപ്പുറം: സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി. പരിക്കേറ്റത്...

എസ്എഫ്‌ഐ ഇനി ഇവർ നയിക്കും… സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സജീവ്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും, സെക്രട്ടറിയായി പി...

Related Articles

Popular Categories

spot_imgspot_img