അങ്കമാലി; അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടൻറ് പിടിയിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടിൽ ഷിജൂ (45) വിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ, എറണാകുളം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനർഹരായവർക്ക് ലോണുകൾ അനുവദിച്ച് പണാപഹരണവും, ക്രമക്കേടും നടത്തിയും സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തി വച്ചിരിക്കുന്നു എന്നാണ് പരാതി. 13 പേരടങ്ങുന്ന ഭരണസമിതി അംഗങ്ങളും 6 പേരടങ്ങുന്ന ജീവനക്കാരും ഉൾപ്പെടെ 19 പേരാണ് പ്രതി പട്ടികയിലുള്ളത്. സംഘവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി പണം കൈക്കലാക്കുകയായിരുന്നു. ഇൻസ്പെക്ടർ പി.ലാൽകുമാർ എസ് ഐ മാരായ കുഞ്ഞുമോൻ തോമസ് എം.എസ്.ബീജീഷ്, എ എസ് ഐ സജീഷ്, സീനിയർ സിപിഒ മാരായ ദിലീപ് കുമാർ, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്
![news4-temp-with-watermark-2000-angamali](https://news4media.in/wp-content/uploads/2024/04/news4-temp-with-watermark-2000-angamali-1.jpg)