തോക്ക് കണ്ടെടുത്തത് ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന്; വനിത ഡോക്ടറെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയിൽ യുവതിയെ വീട്ടിൽ കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതിയായ ഡോക്ടറെ ചൊവ്വാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്ന് വെടിവെയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ കണ്ടെടുത്തു. An air pistol used for firing was recovered from the quarter room

രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിന്നു. മുറിയിൽ സൂക്ഷിച്ചിരുന്ന തോക്കും തിരകളുമാണ് കണ്ടെടുത്തത്. ആക്രമണത്തിനായി തിരകൾ ലോഡ് ചെയ്ത രീതി ഉൾപ്പെടെ ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.

ഡോക്ടർ വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച എറണാകുളത്തെ സ്ഥാപനത്തിൽ ബുധനാഴ്ച തെളിവെടുപ്പ് നടത്തും. നിലവിൽ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഡോക്ടർ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്നലെയാണ് ചെമ്പകശേരി ലൈനിലെ പങ്കജ് എന്ന വീട്ടിലെത്തിച്ചത്. ഈ സമയം കൈക്ക് വെടിയേറ്റ് ചികിത്സയിലുള്ള ഷിനിയും വീട്ടിലുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിയുമോയെന്ന് പോലീസ് കുടുംബാംഗങ്ങളോട് ചോദിച്ചു.

വഞ്ചിയൂരിൽ വീട്ടമ്മക്ക് നേരെ ലേഡി ഡോക്ടർ വെടിവച്ച സംഭവത്തിൽ പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാലു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയുമായാണ് വഞ്ചിയൂർ പോലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്. ആക്രമണമുണ്ടായ വീട്ടിൽ എത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി.

പ്രതിയായ ഡോക്ടറെ കാണാൻ ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അച്ഛൻ ഭാസ്‌കരൻ നായരും അമ്മയും വീടിന് പുറത്തേക്കു വന്നു. എന്നാൽ സുജിത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. സുജിത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും അതിന് പ്രതികാരം ചെയ്യാനാണ് ഭാര്യയെ ആക്രമിച്ചത് എന്നുമാണ് പിടിയിലായ ശേഷം പ്രതി മൊഴി നൽകിയത്.

പ്രതിയുടെ തിരിച്ചടി എന്നതിനപ്പുറം ഇതിൽ വസ്തുത ഉണ്ടോയെന്ന് ഉറപ്പില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തിൽ സുജിത്തിനെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ഉണ്ടാക്കിയ നിർവികാരതയും ആകുലതകളും എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു.

വെടിവച്ച സ്ഥലം, എങ്ങനെയാണ് വെടിവച്ചത് തുടങ്ങിയ കാര്യങ്ങൾ പ്രതി പോലീസിനോട് വിശദമായി തന്നെ പറഞ്ഞുകൊടുത്തു. മൂന്ന് റൌണ്ട് വെടിവച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഷിനിയുടെ കൈയ്യിൽ തുളച്ചുകയറിയത്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഈ വെടിയുണ്ട തെളിവിനായി പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഡോക്ടർ കാറിൽ വരികയും തിരിച്ചുപോവുകയും ചെയ്ത വഴികളിലുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ജൂലെ 28നാണ് കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി വിളിച്ചിറക്കി വെടിയുതിർത്തത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

Related Articles

Popular Categories

spot_imgspot_img