കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻ്റിംഗ്. വിമാനത്തിന്റെ ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ച് വിളിച്ചത്. 104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന ഉടൻ 5 മിനിറ്റിനുള്ളിൽ ലാൻ്റ് ചെയ്യുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വിമാനത്തിൻറെ ടയറിൻറെ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തിയതാണ് വിമാനം തിരിച്ചിറക്കാനുള്ള കാരണം. ചെത്തലത്ത് ദ്വീപിന് മുകളിൽ നിന്നും മടങ്ങിയ വിമാനം 12.32ന് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു.