കൊച്ചി: എട്ടുവയസുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ മുമ്പും പീഡനക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്.ക്രിസ്റ്റിന്‍ എന്നു വിളിപ്പേരുള്ള പ്രതി സതീശ് എന്ന കള്ളപ്പേരിലാണ് ജയില്‍വാസം അനുഭവിച്ചത്.
ആഗസ്റ്റ് 10 ന് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി ഇന്നലെ രാത്രിയാണ് ആലുവ ചാത്തന്‍പുറത്താണ് ഉറങ്ങിക്കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
നാട്ടുകാര്‍ രക്ഷിച്ച കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് ;സർക്കാരിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ