താനും ഉമ്മൻ ചാണ്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പാർട്ടിക്ക് പുറത്തുപോകാതെ സൂക്ഷിച്ചിരുന്നു; ഇപ്പോൾ ഉള്ള ചിലർ ഉണ്ടാക്കുന്നുണ്ടോ? മറുപടി ഇങ്ങനെ. “അത് നിങ്ങൾ വിലയിരുത്തിയാൽ മതി. ഞാനും ഉമ്മൻ ചാണ്ടിയും ആ സാഹചര്യം ഉണ്ടാക്കിയിട്ടില്ല.”കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ മുമ്പുണ്ടായ പോരിനെ കളിയാക്കും വിധത്തിൽ ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അത് പാർട്ടിക്ക് പുറത്തുപോകാതെ സൂക്ഷിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല.
വിയോജിപ്പുകൾക്കിടയിലും ഉമ്മൻ ചാണ്ടിയും താനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പുറത്ത് പോകില്ലായിരുന്നു. “ഞങ്ങൾ കലഹമുണ്ടാക്കിയാൽ ലക്ഷക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരെ അത് വേദനിപ്പിക്കും. അവർ രാവിലെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറയുമ്പോൾ അവരുടെ എതിരാളി പത്രം വായിച്ചിട്ട് പരിഹസിക്കുന്ന അവസ്ഥയാകും. അത് ഞാൻ ഉണ്ടാക്കിയിട്ടില്ല ഒരിക്കലും.” കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ മുമ്പുണ്ടായ പോരിനെ കളിയാക്കും വിധത്തിലുള്ള ചെന്നിത്തലയുടെ കമൻ്റ് . ഇപ്പോൾ ഉള്ള ചിലർ ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി ഇങ്ങനെ. “അത് നിങ്ങൾ വിലയിരുത്തിയാൽ മതി. ഞാനും ഉമ്മൻ ചാണ്ടിയും ആ സാഹചര്യം ഉണ്ടാക്കിയിട്ടില്ല.” തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനെന്ന നിലയിൽ നൽകിയ അഭിമുഖത്തിലാണ് പാർട്ടിയിലെ സ്വരചേർച്ചയില്ലായ്മ ചെന്നിത്തല എടുത്തിട്ടത്.

കഴിഞ്ഞ വർഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോട്ടയം ഡിസിസി നടത്തിയ വാർത്താ സമ്മേളനത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കിക്കുന്നതിൻ്റെ വീഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള മത്സരമുണ്ടായത്. വാർത്താസമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. ഈ സംഭവം പാർട്ടിക്ക് വലിയ അവമതിപ്പു ണ്ടാക്കിയിരുന്നു. പിന്നീടത് ഇരുവരും തമ്മിൽ ഒത്തു തീർപ്പാക്കിയിരുന്നു.

അതിന് ശേഷം പിന്നീടൊരിക്കൽ സമരാഗ്നി ജാഥയോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ വി.ഡി.സതീശൻ എത്താൻ വൈകിയതിനെതിരെ വേദിയിലിരുന്ന് സുധാകരൻ പറഞ്ഞ കമൻ്റും രാഷ്ട്രിയ എതിരാളികൾ ആയുധമാക്കിയിരുന്നു. അതൊക്കെ ഓർമ്മിപ്പിക്കും വിധത്തിലാണ് ചെന്നിത്തലയുടെ ഒളിയമ്പ്. 19 വർഷം മുമ്പ് താനിരുന്ന അതേ പോസ്റ്റിൽ വീണ്ടും വർക്കിംഗ് കമ്മറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി നിയമിച്ചതിലെ അസ്വസ്ഥതയും ചെന്നിത്തല തുറന്ന് പറഞ്ഞിട്ടുണ്ട്. പദവി ഒന്നും കിട്ടിയില്ലെങ്കിലും കോൺഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img