രാഹുലിനെതിരെ അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജിയ്ക്ക്

രാഹുലിനെതിരെ അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജിയ്ക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച ആറ് പരാതികളിലാണ് നിലവിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.

നേരത്തെ ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു അന്വേഷണ ചുമതല. നാലംഗ സംഘത്തില്‍ സൈബര്‍ വിങ് സിഐ ഉള്‍പ്പെടെയുള്ളവരാണ് കേസ് അന്വേഷിക്കുക.

അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാഹുല്‍മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ക്രൈംബ്രാഞ്ച് പരിശോധന വ്യാപിപ്പിച്ചു.

അടൂരിൽ യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ശക്തമായ നീക്കങ്ങളിലാണ്.

കേസിൽ രാഹുൽ മാങ്കൂട്ടത്തോടൊപ്പം ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
രാഹുൽ മാങ്കൂട്ടത്ത് എംഎൽഎക്കെതിരായ ലൈംഗികാരോപണ കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന സൂചനകളുടെ ഇടയിലാണ് അപ്രതീക്ഷിത റെയ്ഡ് നടന്നത്.

ഇപ്പോൾ രാഹുൽ അടൂരിലെ സ്വന്തം വീട്ടിലാണ് തുടരുന്നത്. ക്രൈംബ്രാഞ്ച് ശനിയാഴ്ച ഹാജരാകാൻ രാഹുലിന് നോട്ടിസ് അയച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ അഭിനന്ദ് വിക്രമിന്റെ ഫോണിൽ നിന്നുള്ള ശബ്ദരേഖയിൽ രാഹുലിന്റെ പേര് പരാമർശിച്ചതോടെ, വീണ്ടും വിളിപ്പിക്കുകയായിരുന്നു.

കേസിൽ ഇപ്പോൾ ഏഴ് പ്രതികളാണ് ഉള്ളത്. മുമ്പത്തെ ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ നിഷേധിച്ച രാഹുൽ, പ്രതികളുമായി ബന്ധമുണ്ടെങ്കിലും, വ്യാജ രേഖകൾ ഉണ്ടാക്കിയതോ അതിലൂടെ വോട്ടുകൾ നേടിയതോ അറിയില്ല എന്നായിരുന്നു വിശദീകരണം.

മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ്

പാലക്കാട്: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അദ്ദേഹത്തെ വീണ്ടും മണ്ഡലത്തിൽ സജീവമാക്കാൻ നീക്കവുമായി കോൺഗ്രസ്സിലെ ‘എ’ ഗ്രൂപ്പ്.

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തിലാണ് ഈ തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിൽ വെച്ചായിരുന്നു യോഗം.

വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിച്ച് പൊതുരംഗത്ത് വീണ്ടും സജീവമാക്കാനാണ് ‘എ’ ഗ്രൂപ്പിന്റെ തീരുമാനം.

വിവാദങ്ങളുടെ പേരിൽ രാഹുൽ മണ്ഡലത്തിൽനിന്ന് വിട്ടുനിന്നാൽ അത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.

പാലക്കാട് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് രാഹുലിനെ വിവിധ പൊതുപരിപാടികളിലൂടെ വീണ്ടും ജനങ്ങളിൽ എത്തിക്കണമെന്ന തീരുമാനം എടുത്തത്.

യോഗത്തിൽ പങ്കെടുത്ത നേതാക്കളുടെ വിലയിരുത്തൽ പ്രകാരം, വിവാദങ്ങളുടെ പേരിൽ രാഹുൽ മണ്ഡലത്തിൽ നിന്നും വിട്ടുനിൽക്കുന്നത് കൂടുതൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനിടയാക്കുമെന്നതാണ്.

അതിനാൽ തന്നെ, സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടികളിൽ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹത്തെ തിരികെ സജീവമാക്കണം എന്നതാണ് തീരുമാനം.

Summary: Sexual harassment allegations against Rahul Mamkootathil MLA will be investigated by a special team of the Crime Branch. The probe has been assigned to DySP Shaji for detailed inquiry into the charges.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

വിദ്യാർഥിയെ മുണ്ട് ഉടുപ്പിച്ച പോലീസുകാരന് ബിഗ് സല്യൂട്ട്

വിദ്യാർഥിയെ മുണ്ട് ഉടുപ്പിച്ച പോലീസുകാരന് ബിഗ് സല്യൂട്ട് തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കോളേജ് ക്യാമ്പസിൽ...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

തത്തയെ കെണിവെച്ച് പിടികൂടി വളര്‍ത്തി; കേസ്

തത്തയെ കെണിവെച്ച് പിടികൂടി വളര്‍ത്തി; കേസ് കോഴിക്കോട്: തത്തയെ വയലില്‍ നിന്ന് കെണിവെച്ച്...

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി മരിച്ചു

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി മരിച്ചു പാലക്കാട്: ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്...

പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്

പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന് തൃശൂര്‍: ഗതാഗത കുരുക്കിൽപ്പെട്ട ആംബുലൻസിന് പൊലീസുകാരി വഴിയൊരുക്കിയ...

Related Articles

Popular Categories

spot_imgspot_img