താൻ വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ച് കുഴിമന്തി കട അടിച്ചു തകർത്ത് പോലീസുകാരൻ. ആലപ്പുഴ ചുടുകാടിന് സമീപമുള്ള അൽഫൻ എന്ന കുഴിമന്തിക്കടയാണ് പോലീസുകാരൻ ഭക്ഷ്യവിഷബാധ ആരോപിച്ച് അടിച്ചു തകർത്തത്. വാങ്ങിയ ആഹാരം കഴിച്ചാണോ തനിക്ക് പക്ഷേ വിഷബാധ ഉണ്ടായിരുന്ന ആരോപിച്ചായിരുന്നു പോലീസുകാരന്റെ പരാക്രമം. ഇയാളുടെ പക്കൽ ആയുധവും ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ജോസഫ് എന്ന പോലീസുകാരനെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.