കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്; എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം

എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്.

ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു.

കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം നടത്തി നിലനിൽക്കാം എന്ന് കരുതുന്ന സമീപനം തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ അത്തരക്കാരെ നേരിടുവാൻ വിദ്യാർത്ഥി മുന്നേറ്റത്തിന് എ ഐ എസ് എഫ് നേതൃത്വം നൽകും.

കൊല്ലത്ത് ടികെഎം കോളജിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബാനറുകളും നശിപ്പിച്ചത് അറിഞ്ഞ് അവിടെ എത്തിയ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബിനെയും പ്രസിഡൻ്റ് ശ്രീജിത്ത് സുദർശനനേയും ലഹരി സംഘം അക്രമിക്കുന്ന അവസ്ഥയുണ്ടായി.

ഈ ലഹരി സംഘങ്ങൾക്ക് അഭയം കൊടുക്കുന്ന കേന്ദ്രമായി കൊല്ലത്തെ എസ്എഫ്ഐ ജില്ലാ നേതൃത്വം മാറിക്കഴിഞ്ഞു. സംഘടന പ്രവർത്തനത്തിന് ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്ന എസ്എഫ്ഐ നേത്യത്വത്തിൻ്റെ നിലപാട് തിരുത്തപ്പെടേണ്ടതാണ്.

ക്യാമ്പസുകൾക്ക് മുന്നിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിക്കുന്നതെന്ന് എഐഎസ്എഫ് ചൂണ്ടികാണിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു: കഴിയുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

തിരുവനന്തപുരം: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി...

രാജ്യത്ത് പാചകവാതക വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ...

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്; യുവാവിന്റെ തൊണ്ട മുറിഞ്ഞു, സംഭവം കൊല്ലത്ത്

കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ...

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img