മംഗളൂരു: പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി അറസ്റ്റിൽ. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി സിയെയാണ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടർന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ പിടികൂടുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാള്‍ ജീവനക്കാരോട് തിരക്കി. എന്നാല്‍ ആ പേരിലുള്ള വ്യക്തി യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു പ്രതി പെരുമാറിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായെന്നും പോലീസ് പ്രതികരിച്ചു.
വിമാനം മംഗളൂരുവില്‍ എത്തിലെത്തിയ ഉടൻ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം പോലീസിന് കൈമാറി. യാത്രക്കാരനെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Read Also: വൈശാഖ മാസം: ഗുരുവായൂർ ക്ഷേത്രത്തിന്റെ വരുമാനത്തിൽ വൻ വർധനവ്; കണക്ക് അറിയാം
Read Also: സംസ്ഥാനത്ത് വീണ്ടും പനി മരണം; മരണത്തിന് കീഴടങ്ങിയത് മൂന്ന് വയസ്സുകാരി