കണ്ണൂർ: വിദേശത്ത് നിന്ന് 60 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍. 850 ഗ്രാം സ്വര്‍ണ്ണമാണ് കാപ്‌സ്യൂളുകളാക്കി കടത്താന്‍ ശ്രമിച്ചത്.
കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖാതുൻ ആണ് ഡിആര്‍ഐയുടെ പിടിയിലായത്. 28ന് മസ്‌കറ്റില്‍ നിന്നെത്തിയ വിമാനത്തിലെ എയര്‍ ഹോസ്റ്റസായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനായിരുന്നു ശ്രമിച്ചത്.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം സുരഭിയെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സുരഭി നേരത്തേയും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ഡിആർഐ സംഘത്തിന്റെ തീരുമാനം.