web analytics

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ അന്തരിച്ചു. 92 വയസ്സായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

വ്യോമ സേനയിൽ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ.ചന്ദ്രശേഖർ എയർ കമ്മഡോറായി 1986ൽ ആണ് സർവീസിൽ നിന്ന് വിരമിച്ചത്.

വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു അദ്ദേഹം. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്.

ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ). മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യുഎസ്എ). സംസ്കാരം പിന്നീട് നടക്കും.

എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകം

കണ്ണൂര്‍: അലവിലില്‍ ദമ്പതികളെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം.

പരിശോധനയിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടേയും മൃതദേഹത്തിനരികില്‍ നിന്ന് ചുറ്റിക കണ്ടെത്തിയിട്ടുണ്ട്.

കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വീട്ടിൽ മൂന്നാമത് ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിലയിരുത്തി.

സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നെങ്കിലും മക്കള്‍ ഒപ്പമില്ലാത്തത് ഇവർക്ക് വിരസതയുണ്ടാക്കിയിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിലെ മാനസിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.

സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബഹ്‌റൈനിലായിരുന്ന മകന്‍ ഷിബിന്‍ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസമാണ് മാതാപിതാക്കളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷിബിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കുന്നതിനായി സമീപവാസിയായ സരോഷ് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പലതവണ വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കുകയോ വാതില്‍ തുറക്കുകയോ ചെയ്യാതിരുന്നതോടെ സരോഷ് സമീപവാസികളോട് പറഞ്ഞ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസിന്റെ നിര്‍ദേശപ്രകാരം വാതില്‍ തുറന്ന സമയത്താണ് കത്തിക്കരിഞ്ഞ നിലയിൽ പ്രേമരാജനെയും ശ്രീലേഖയെയുമാണ് കണ്ടത്. അതിനിടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഷിബിന്‍ ടാക്‌സി വിളിച്ച് വീട്ടിലേക്ക് വന്നു.

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ പ്രബിത്ത് അടുത്തിടെയാണ് നാട്ടിലെത്തി മടങ്ങിയത്.

Summary: Air Commodore Mangattil Karakkad M.K. Chandrasekhar, father of BJP state president and former Union Minister Rajeev Chandrasekhar, passed away at the age of 92.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തെ നടുക്കിയ സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി പാലക്കാട്: നെന്മാറയിൽ...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

Other news

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി; പിടിച്ചെടുത്തത് പൊന്നും വിലയുള്ളവ…

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിലുള്ള വാടക വീട്ടിൽ...

കേരളത്തെ നടുക്കിയ സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി പാലക്കാട്: നെന്മാറയിൽ...

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിൽ ആറുവർഷം...

നെഞ്ചുവേദന ഹൃദ്രോഗമോ അതോ ഗ്യാസോ…? രണ്ടിന്റെയും ലക്ഷണങ്ങളിലെ വ്യത്യാസം ഇതാണ്…! ശ്രദ്ധിക്കൂ, ചികിത്സ വൈകരുത്….

നെഞ്ചുവേദന ഹൃദ്രോഗമോ രണ്ടിന്റെയും ലക്ഷണങ്ങളിലെ വ്യത്യാസം ഇതാണ് പലപ്പോഴും നെഞ്ചുവേദന, അസ്വസ്ഥത, ദഹനക്കേട്...

Related Articles

Popular Categories

spot_imgspot_img