web analytics

പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഉപയോഗിച്ചത് ബിജെപി ചിഹ്നമുള്ള പേന; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

ഗാന്ധിനഗർ: പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസ് രംഗത്ത്. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും പോളിങ് ഉദ്യോഗസ്ഥരും പോളിങ് കേന്ദ്രങ്ങളിൽ ഉപയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കോൺഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും ചില പ്രദേശങ്ങളിൽ വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചെന്നും കോൺഗ്രസ് പാർട്ടിയും നേതാക്കളും പരാതിയിൽ പറയുന്നു. എല്ലാ പോളിങ് ബൂത്തും ബിജെപിയുടെ ചിഹ്നമുള്ള കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ബി.ജെ.പി സ്വീകരിക്കുന്ന അഴിമതിയാണിതെന്നും പരാതിയിൽ ആരോപിക്കുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമുള്ള സ്റ്റേഷനറി സാധനങ്ങൾ പോളിങ് കേന്ദ്രങ്ങളിൽ ഉണ്ടെന്ന് കോൺഗ്രസ് പാർട്ടി ഉന്നയിച്ചതിനെത്തുടർന്ന് താൻ വോട്ട് രേഖപ്പെടുത്താൻ പോയ ഗാന്ധിനഗറിലെ സെക്ടർ-19 പോളിങ് സ്റ്റേഷന്റെ വീഡിയോകൾ ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് ശക്തിസിങ് ഗോഹിൽ എക്‌സിലും ഇൻസ്റ്റാഗ്രാമിലും പങ്കു വെച്ചിട്ടുണ്ട്. വിഷയത്തിൽ കണ്ണടച്ചതിന് പ്രിസൈഡിങ് ഓഫീസറെ ഗോഹിൽ ചോദ്യം ചെയ്യുന്നതും കോൺഗ്രസിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

 

Read Also: സ്പീഡ് ​ഗവർണർ ഊരിയാൽ നടപടി; ടിപ്പര്‍ ലോറികള്‍ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി

 

 

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

കുറവനും കുറത്തിയും ഇനി ലേസർ വെളിച്ചത്തിൽ; ഇടുക്കി ഡാം ഒരു ‘ഡിസ്‌കോ’ പന്തലാകുന്നു!

കുറവനും കുറത്തിയും ഇനി ലേസർ വെളിച്ചത്തിൽ; ഇടുക്കി ഡാം ഒരു 'ഡിസ്‌കോ'...

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ...

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും...

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു; പ്രതിക്ക് കടുത്ത ശിക്ഷ

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു ഇടുക്കിയിൽ സഹോദരിയുമായി മോശം...

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

Related Articles

Popular Categories

spot_imgspot_img