ഒരു ജീവിതം ഒന്നിച്ചു ജീവിച്ചു തീർത്തത്തിന് പിന്നാലെ, മരണത്തിലും ഒരുമിച്ച് ദമ്പതികൾ. പാലാ തൃപ്തി ഐസ്ക്രീം പാർലർ ഉടമ ചക്കൻകുളത്ത് തറപ്പേൽ ടി ജെ ജോസഫ് (കുഞ്ഞേപ്പുകുട്ടി -86 )യാണ് ഭാര്യ മരിച്ച് രണ്ടു ദിവസത്തിനുള്ളിൽ മരണമടഞ്ഞത്. ഭാര്യ എൽസി ജോസഫ് വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യയുടെ മരണാന്തര ചടങ്ങുകൾ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ജോസഫും വിടപറഞ്ഞത്. പതിറ്റാണ്ടുകളായി പാലായുടെ രുചിക്കൂട്ടിന്റെ അവസാന വാക്കാണ് തൃപ്തി. തൃപ്തി പുഡ്ഡിംഗ് ഫ്രൂട്ട് സലാഡ് ഇവയുടെ രുചി അറിയാത്ത പാലാക്കാർ ഇല്ല എന്ന് പറയാം. ഇന്നത്തെ വലിയ ബ്രാൻഡുകൾ വരുന്നതിനു മുമ്പ് പാലായുടെ രുചിയുടെ പേരായിരുന്നു തൃപ്തി.
Read also: ഇനി ലൈസന്‍സിനായി ആർടി ഓഫീസിൽ കയറിയിറങ്ങേണ്ട; പുതിയ നിയമം ഇന്ന് മുതൽ; ഒപ്പം ഒട്ടേറെ മാറ്റങ്ങളും