News4media TOP NEWS
തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർക്ക് പരിക്ക് സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്കന്റെ കഴുത്തിൽ ചുറ്റി മൂർഖൻപാമ്പ്; സംഭവം തിരുവനന്തപുരത്ത്

രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് ബാധിച്ചത് മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്

രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് ബാധിച്ചത് മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്
January 6, 2025

ന്യൂഡൽഹി: ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ചൈനയിൽ ആശങ്കപടർത്തി വ്യാപിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമതൊരു കുഞ്ഞിന് കൂടെ വൈറസ് ബാധ കണ്ടെത്തി.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടാമത്തെ സ്ഥിരീകരണവും കർണാടകയിൽ തന്നെയാണ്. ഇതിനിടെ മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐസിഎംആർ നടത്തുന്ന ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രാജ്യത്തെ രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ചൈനയിൽ അതിവേഗം പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles
News4media
  • India
  • News
  • Top News

തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും

News4media
  • India
  • News
  • Top News

രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ആറു മാസം പ്രായമുള്ള കുഞ്ഞിന്

News4media
  • Featured News
  • India

ഐ.എസ്.ആർ.ഒ. ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു

News4media
  • India
  • Top News

ഇന്ത്യയിൽ 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

News4media
  • India
  • News
  • Top News

രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചെന്നൈയിലും കൊല്‍ക്കത്തയിലും രോഗം സ്ഥിരീകരിച്ച...

© Copyright News4media 2024. Designed and Developed by Horizon Digital