തൃശൂര്‍: എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പൂങ്ങോട് വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. 200 ഓളം പന്നികളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാനുള്ള നടപടി ആരംഭിച്ചു.
കുറച്ചു ദിവസങ്ങളായി ഫാമില്‍ അസ്വഭാവികമായ രീതിയില്‍ പന്നികള്‍ ചത്ത് പോകുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് ഒടുവില്‍ ആണ് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് കണ്ടെത്തിയത്. ദയാവധം ചെയ്ത പന്നികളെ പൂര്‍ണ്ണമായും അണുനശീകരണം നടത്തി പ്രദേശത്ത് തന്നെ കുഴിയെടുത്ത് സംസ്‌ക്കരിക്കും.
കഴിഞ്ഞ മാസവും തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി പിടിപ്പെട്ടതായി സ്ഥരീകരിച്ചിരുന്നു. കോടശ്ശേരിയിലെ ഫാമിലെ പന്നികളിലായിരുന്നു രോഗം കണ്ടെത്തിയത്.