web analytics

നയൻതാര പോലും ഏറെ ബുദ്ധിമുട്ടിയ കാര്യം, വെറുമൊരു ഐറ്റം ഡാൻസ് നർത്തകിയല്ല ശ്രീലീല! 23 വയസ്സിൽ മൂന്ന് കുട്ടികളുടെ അമ്മയായ കിസ് കിസ് താരം

പുഷ്പ 2വിന്റെ റിലീസിനുശേഷം തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ക്രഷായി മാറിയ യുവ നടിയും നർത്തകിയുമാണ് ശ്രീലീല. കിസ് കിസ് എന്ന സോങ്ങിലെ പ്രകടനമാണ് ശ്രീലീലയെ വൈറലാക്കിയത്.

മാതൃഭാഷ തെലുങ്കാണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതുമെല്ലാം യുഎസിലാണ്. സിനിമയിൽ സജീവമായശേഷമാണ് ശീലീല ഇന്ത്യയിൽ സ്ഥിര താമസം തുടങ്ങിയത്. 2017ൽ ചിത്രാ​ഗദ എന്ന തെലുങ്ക് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം.

അതും സമാന്ത റുത്ത് പ്രഭുവുമായി താരതമ്യപ്പെടുത്തി സംസാരിക്കാൻ വേണ്ടി മാത്രം ശ്രീലീലയെ കുറിച്ച് സംസാരിക്കുന്നരുണ്ട്. പുഷ്പയുടെ ആദ്യ ഭാഗത്ത് സമാന്ത റുത്ത് പ്രഭു ചെയ്ത ഊ അൺട വാ എന്ന പാട്ടിനോളം വരില്ല എന്ന് പറഞ്ഞായിരുന്നു കിസ് കിസ്സിന് ശേഷം ശ്രീലീലയെ ചിലർ വിമർശിച്ചത്.

എന്നാൽ പിന്നീട് ശ്രീലീല എന്ന 23 കാരിയുടെ ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ ആരാധകരുടെ വെറുപ്പ് ബഹുമാനമായി മാറുകയായിരുന്നു. ശ്രീലീല ജനിക്കുന്നതിന് മുന്നേ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു.

ഗൈനക്കോളജിസ്റ്റ് ആയ അമ്മ ഗർഭിണിയായിരിക്കെയായിരുന്നു അവരുടെ വിവാഹ മോചനം നടന്നത്. പിന്നീട് അമ്മയ്‌ക്കൊപ്പം വളർന്ന മകളും ഡോക്ടർ ആവണം എന്ന ലക്ഷ്യത്തോടെയാണ് അവർ മുന്നോട്ടുവന്നത്. 2021 ൽ ശ്രീലീല എംബിബിഎസ് പഠനം പൂർത്തിയാക്കുകയും ചെയ്തു.

ഇതിനിടയിൽ 2019 ൽ ശ്രീലീല കന്നട സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്നിരുന്നു. തുടർന്ന് തെലുങ്കിലും കന്നട്ടയിലുമായി മാറി മാറി സിനിമകൾ ചെയ്തു. അതിനിടയിലായിരുന്നു പുഷ്പ 2 യിലെ കിസ് കിസ് പാട്ടും.

പക്ഷേ അത് മാത്രമല്ല ശ്രീലീല. തന്റെ ഇരുപതാം വയസ്സിൽ ഡിസേബിൾഡ് ആയ രണ്ട് കുട്ടികളെ ദത്ത് എടുത്ത പെൺകുട്ടിയാണ്. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുൻപേ തന്നെ രണ്ട് കുട്ടികളുടെ അമ്മയായി.

ഇപ്പോഴിതാ ശ്രീലീല മൂന്നാമത്തെ കുട്ടിയെ ദത്ത് എടുത്തു എന്നാണ് വാർത്തകൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോയുടെയും ക്യാപ്ഷന്റെയും അടിസ്ഥാനത്തിലാണ് വാർത്തകൾ. ഒരു കുഞ്ഞു മോൾക്കൊപ്പമുള്ളതാണ് ഫോട്ടോ, ‘കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടെ’ എന്നാണ് അടിക്കുറിപ്പ്. ഇതോടെയാണ് ശ്രീലീല മൂന്നാമത്തെ കുട്ടിയെയും ദത്ത് എടുത്തു എന്ന വാർത്തകൾ പുറത്ത് വന്നത്

എന്നാൽ കുഞ്ഞിന്റെ ഐഡിന്റിറ്റിയോ മറ്റ് കാര്യങ്ങളോ വ്യക്തമാക്കിയിട്ടില്ല. ശ്രീലീല എടുത്ത് വളർത്തുന്ന മൂന്നാമത്തെ കുട്ടിയോ, അതോ കുടുംബത്തിലെ മറ്റാരുടെയെങ്കിലും കുട്ടിയുടെ ഫോട്ടോ ആണോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ.

രണ്ട് വർഷം മുമ്പ് വാടക ​ഗർഭധാരണത്തിലൂടെ താൻ രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് നടി നയൻതാര അറിയിച്ചപ്പോൾ തന്നെ സംഭവം വലിയ രീതിയിൽ ചർച്ചയാകുകയും അധികൃതർ ഇടപെട്ട് വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

വാടക ​ഗർഭധാരണത്തിന്റെ നിയമങ്ങൾ എല്ലാം നടിയും ഭർത്താവും പാലിച്ചിട്ടുണ്ടോയെന്ന് അറിയാനായിരുന്നു അന്വേഷണം. ഇത്രത്തോളം കണിശമായ നിയമവും അധികൃതരും നിൽക്കു‌മ്പോൾ വാടക ​ഗർഭധാരണത്തേക്കാൾ‌ പ്രാധാന്യമുള്ള ദത്തെടുക്കൽ പ്രക്രിയയുടെ കടമ്പകൾ ശ്രീലീല കടന്നുവോ എന്നുള്ള സംശയവും പ്രേക്ഷകർക്കുണ്ട്.

എന്നാൽ നിയമം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് തന്നെയാണ് ശ്രീലീല മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു ശരീരം...

അതിർത്തി കാക്കാൻ ഷേർ റെഡി

അതിർത്തി കാക്കാൻ ഷേർ റെഡി കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ...

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തെയും...

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി...

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img