web analytics

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ,താൻ വേട്ടയാടപ്പെട്ട നിരപരാധി; പിപി ദിവ്യയുടെ സോഷ്യൽ മീഡിയ വീഡിയോ

തിരുവനന്തപുരം: താൻ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ വീഡിയോ.

ഈസ്റ്റര്‍ ദിനത്തിലാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് പിപി ദിവ്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും സമൂഹത്തിന്‍റെ മനസ് അങ്ങനെയാണെന്നും വേട്ടക്കാരന്‍റേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു.

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദിവ്യയുടെ വീഡിയോ തുടങ്ങുന്നത്. പെസഹ വ്യാഴം, ദുഖവെള്ളി, ഈസ്റ്റര്‍ എന്നിവ നമുക്ക് ചില സന്ദേശങ്ങളാണ് നൽകുന്നത്.

തിന്മയുടെ മുകളിൽ നന്മയ്ക്കായിരിക്കുമെന്നാണ് ഈസ്റ്റര്‍ ഓര്‍മിപ്പിക്കുന്ന സന്ദേശം. നിസ്വാര്‍ത്ഥമായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉന്നയിച്ചതിനാണ് യേശുവിന് കുരിശുമരണം വിധിച്ചത്.

വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ തെറ്റ് ചെയ്യാത്തവനായിരുന്നു ഈശോ.

എല്ലാവരുടെയും നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു.

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമായല്ല.

നവീൻ ബാബുവിന്‍റെ മരണവും അതിനുപിന്നാലെയുള്ള കേസും പാര്‍ട്ടി നടപടി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഈസ്റ്ററുമായും ഉയിര്‍ത്തെഴുന്നേൽപ്പുമായി ബന്ധപ്പെടുത്തിയാണ് വീഡിയോയിൽ പിപി ദിവ്യ വിശദീകരിക്കുന്നത്.

ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് കല്ലെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ ദിവ്യ പറയുന്നുണ്ട്. എഡിഎമ്മിന്‍റെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നുമാണ് പിപി ദിവ്യ വീഡിയോയിൽ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്

പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന്...

തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ...

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്; സംഭവം കൊച്ചിയിൽ

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്;...

Related Articles

Popular Categories

spot_imgspot_img