web analytics

എടുത്തുകൊണ്ടു പോടാ പട്ട; പുരം കലക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.ADGP MR Ajith Kumar submitted an inquiry report on the police actions during Thrissur Pooram to the DGP

ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചെങ്കിലും അതുണ്ടായില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ സിപിഐ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു.

തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പൂരം അലങ്കോലപ്പെട്ടത് രാഷ്ട്രീയ വിവാദമായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചതും വിവാദമായി. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ചു പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി.

രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലര്‍ച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തില്‍ നടത്തേണ്ടി വന്നു. തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി ജയിച്ചതോടെ പൂരം അലങ്കോലപ്പെടുത്തിയത് ബിജെപിക്കുവേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നു. സിപിഐ അന്വേഷണം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ്

പാക്കിസ്ഥാനില്‍ പോകാന്‍  ഖുറാന്‍ പഠിച്ചു, സുന്നത്ത് നടത്തി, യഥാര്‍ഥ ധുരന്ധര്‍ ക്യൂട്ടാണ് ഇന്ത്യയാകെ...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

തനിക്ക് പ്രേതബാധയെന്ന് യുവാവ്: ലാൻഡിങ്ങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ലാൻഡിങ്ങിനിടെ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമംബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

Related Articles

Popular Categories

spot_imgspot_img