web analytics

ദിലീപ് കുറ്റവിമുക്തൻ; ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ

ദിലീപ് കുറ്റവിമുക്തൻ; ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ ആദ്യ 6 പ്രതികൾ കുറ്റക്കാർ എന്ന് കോടതി. കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പൾസർ സുനി (സുനിൽ കുമാർ) ആണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്. 

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.

ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്.

എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

ദിലീപിനെ കൂടാതെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടിട്ടുണ്ട്. ഇതില്‍ ദിലീപിന്റെ സുഹൃത്തായ ഹോട്ടല്‍ വ്യവസായിയുമായ ശരത് ജി നായരും ഉള്‍പ്പെടും.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് വലിയ തിരിച്ചടിയായി. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ദിലീപ് കുറ്റവിമുക്തനാകുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍എസ് ആണ് കേസിലെ ഒന്നാം പ്രതി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍, സിനിമാ മേഖലയിലെ താരങ്ങളുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ട്ടിന്‍ ആന്റണിയാണ് കേസിലെ രണ്ടാം പ്രതി. ആക്രമിക്കപ്പെട്ട നടിയുടെ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ആയിരുന്നു ഇയാള്‍. നടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സഞ്ചാര പാതയടക്കം കൃത്യമായി മാര്‍ട്ടിന്‍ കൂട്ടാളികളെ അറിയിച്ചു.

മൂന്നാം പ്രതിയായ തമ്മനം മണിയെന്ന ബി മണികണ്ഠന്‍ വാഹനത്തില്‍ വെച്ച് ആക്രമണത്തില്‍ പങ്കുചേര്‍ന്ന് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. ഇയാള്‍ അടുത്തിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

നാലാം പ്രതി വി പി വിജീഷും ആക്രമണത്തില്‍ പങ്കുചേര്‍ന്ന ആളാണ്. വടിവാള്‍ സലിം എന്ന എച്ച് സലിമാണ് അഞ്ചാം പ്രതി.

ഗൂഢാലോചനയിലും അക്രമണത്തിലും ഇയാള്‍ പങ്കാളിയായി. ആറാം പ്രതി പ്രദീപ് പ്രതികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്ന ആളാണ്. ാര്‍ലി തോമസ് ആണ് ഏഴാം പ്രതി. പ്രതികളെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ഇയാളാണ്.

നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ആദ്യം ഏഴാം പ്രതിയായിട്ടാണ് ചേര്‍ക്കപ്പെട്ടതെങ്കിലും, നിലവില്‍ എട്ടാം പ്രതിയാണ്.

ക്രിമിനല്‍ ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി. മറ്റ് പരതികള്‍ക്ക് പണം നല്‍കിയത് ദിലീപാണെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

മേസ്തിരി സനല്‍ എന്ന സനില്‍കുമാര്‍ ആണ് കേസിലെ ഒമ്പതാം പ്രതി. പ്രതികളെ ജയിലില്‍ സഹായിച്ചു.

അപ്പുണ്ണിയുമായും നാദിര്‍ഷയുമായും ഫോണില്‍ സംസാരിക്കാന്‍ സഹായം നല്‍കിയത് ഇയാളാണ്. ദിലീപിന്റെ അടുത്ത സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ജി നായരാണ് പതിനഞ്ചാം പ്രതി. തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്.

ജൂലൈയിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.എട്ടുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ വിധി വരുന്നത്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി.

കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.

English Summary

Actor Dileep has been acquitted in the actress assault case, while the first six accused have been found guilty. Pulsar Suni, Martin Antony, Manikandan, Vijeesh, Salim, and Pradeep were convicted for their roles in the kidnap and assault of the actress in 2017. The court found that they planned and executed the attack, recorded objectionable visuals, and attempted to destroy evidence.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ്

പശ്ചിമേഷ്യ സംഘർഷം: അബുദാബിയിലേക്കുള്ള സർവീസുകൾ വർഷാവസാനം വരെ നിർത്തി ബ്രിട്ടീഷ് എയർവേസ് ബ്രിട്ടൻ:...

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

ഫോളിക് ആസിഡിന് പകരം ​ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്;...

പാചകവാതകത്തിന് ക്ഷാമമുണ്ടാകുമോ? പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം; വിലക്കയറ്റത്തിലും ആശ്വാസ വാർത്ത

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പുകയുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ അടുക്കളകളെ ബാധിക്കുമോ...

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന്

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന് തിരുവനന്തപുരം: അസാപ്...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

Related Articles

Popular Categories

spot_imgspot_img