ഹാസ്യതാരവും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്.(Actor Ullas Pandalam got married)
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഉല്ലാസിന്‍റെ രണ്ടാം വിവാഹമാണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും രണ്ട് ആൺമക്കളുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെ ആണ് ഉല്ലാസ് പ്രഫഷനൽ മിമിക്രിയിലേക്ക് എത്തുന്നത്. പിന്നാലെ നിരവധി കോമഡി ഷോകളിലൂടെ പ്രേക്ഷക പരിചിതനായി.
വിശുദ്ധ പുസ്തകം, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.