നടൻ സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ വീട്ടിൽ നിന്നിറക്കിവിട്ടു എന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഭാര്യ രേണു. സുധി ചേട്ടന്റെ മക്കളുടെ വീട്ടിലാണ് താൻ കഴിയുന്നതെന്നും ഇത് തന്റെ വീടല്ലെന്നുമാണ് രേണുവിൻ്റെ പ്രതികരണം.
സുധി ചേട്ടന്റെ മരണശേഷം അദ്ദേഹം ചെയ്തിരുന്ന പ്രോഗ്രാമുകളൊന്നും കാണാറില്ല. സുധിയ ടിവിയിൽ കാണുമ്പോൾ താങ്ങാനാകുന്നില്ല. കലാകാരന്മാർ മരിച്ചുപോയാലും അവരുടെ വീട്ടുകാർക്ക് അവരെ ടിവിയിൽ കാണാമല്ലോ എന്ന് ഞാൻ സുധി ചേട്ടനോട് നേരത്തെ പറഞ്ഞിട്ടുണ്ട്.
അതിന് പറ്റില്ലെന്ന് എനിക്ക് ഇപ്പോൾ മനസിലായി. ജീവിച്ചിരിക്കുമ്പോൾ അവരുടെ പ്രോഗ്രാമുകളൊക്കെ കാണുന്നത് നല്ല രസമാണ്. എന്നാൽ അവർ ഇനി വരില്ലെന്ന സത്യം അറിഞ്ഞുകൊണ്ട് പ്രോഗ്രാം കണ്ടുകൊണ്ടിരിക്കാൻ കഴിയുന്നില്ല.
മകനെ വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി എന്നുവരെ പലരും പറയുന്നുണ്ട്. ഇത് സുധി ചേട്ടന്റെ മക്കളുടെ വീടാണ്. കിച്ചു കൊല്ലത്ത് നിന്നാണ് ഇപ്പോൾ പഠിക്കുന്നത്. അതുകൊണ്ടാണ് അവൻ ഇവിടെ വരാത്തത്. ഇളയ മോനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരുമെന്നും രേണു പറഞ്ഞു.