നടന്‍ പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് കുളിമുറിയിൽ നിന്നും;മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം;തലയ്ക്ക് പരുക്ക്

തമിഴ് ചലച്ചിത്ര നടന്‍ പ്രദീപ് കെ വിജയന്‍ (45) മരിച്ച നിലയില്‍. ചെന്നൈ പലവാക്കത്തുള്ള വീട്ടിലാണ് പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.Actor Pradeep K Vijayan is dead

തെ​ഗിഡ‍ി, ടെഡ്ഡി, ഇരുമ്പു തിരൈ, രുദ്രന്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

പലവാക്കത്തുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. ഇന്നലെ മുതല്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം ഇന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

നിരവധി തവണ ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് പൊലീസ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. കുളിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്ക് ഉണ്ടായിരുന്നു. മരണം രണ്ട് ദിവസം മുന്‍പ് സംഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള ആളായിരുന്നു പ്രദീപ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുമുണ്ട്.

കൃഷ്ണന്‍ ജയരാജ് സംവിധാനം ചെയ്ത് 2013 ല്‍ പുറത്തെത്തിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അശോക് സെല്‍വന്‍ നായകനായി 2014 ല്‍ പുറത്തെത്തിയ തെ​ഗിഡിയിലെ കഥാപാത്രമാണ് പ്രദീപിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.

കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രാഘവ ലോറന്‍സ് ചിത്രം രുദ്രനാണ് അഭിനയിച്ചതില്‍ അവസാനം പുറത്തെത്തിയ ചിത്രം. അഭിനയത്തിന് പുറമെ സിനിമകളിലെ സബ്ടൈറ്റിലിം​ഗും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

Related Articles

Popular Categories

spot_imgspot_img