വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ നടന്‍ മോഹന്‍ലാല്‍ ഇന്നു വയനാട് സന്ദര്‍ശിക്കും. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാകും ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരന്തഭൂമി സന്ദര്‍ശിക്കുക.Actor Mohanlal will visit Wayanad today
ക്യാമ്പുകളില്‍ കഴിയുന്നവരെയും നടന്‍ കാണും. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ ഇന്ന് സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന്‍ നല്‍കിയത്.
ദുരന്ത മുഖത്ത് ധീരതയോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുകയാണെന്നും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ മോഹന്‍ലാല്‍ പറഞ്ഞു.