ബാലയ്ക്കും കോകിലയ്ക്കും ‘കാരുണ്യ’ ലോട്ടറിയടിച്ചു

ബാലയ്ക്കും കോകിലയ്ക്കും ‘കാരുണ്യ’ ലോട്ടറിയടിച്ചു

നടന്‍ ബാലയ്ക്കും ഭാര്യ കോകിലയ്ക്കും ലോട്ടറിയടിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും ലോട്ടറിയടിച്ച വിവരം പങ്കുവെച്ചത്. കാരുണ്യ ലോട്ടറിയുടെ 25000 രൂപയാണ് സമ്മാനമായി ലഭിച്ചത്.

ആദ്യത്തെ തവണ, എന്റെ ഭാഗ്യം, നമ്മുടെ ഭാഗ്യം എന്നു പറഞ്ഞാണ് ബാല വീഡിയോ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ലോട്ടറിയടിക്കുന്നതെന്ന് ബാലയും ഭാര്യ കോകിലയും വീഡിയോയില്‍ പറയുന്നുണ്ട്.

ഇരുവരും അടിച്ച ലോട്ടറിയുടെ നമ്പറും, സമ്മാനത്തുകയുമെല്ലാം ബാല വീഡിയോയില്‍ കാണിക്കുന്നുണ്ട്. ശേഷം പണം കോകിലയ്ക്ക് കൈമാറിയ ബാല ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘വേദനിക്കുന്ന കോടീശ്വരനു ഇരുപത്തി അയ്യായിരം രൂപ ലോട്ടറി അടിച്ചു, അല്ലേലും ഉള്ളവന് കിട്ടികൊണ്ടേ ഇരിക്കും ഇല്ലാത്തവന്റെ ഉള്ളതും കൂടെ പോകും, ആ മനസിനെ അഭിനന്ദിക്കുന്നു. ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂ, അപൂര്‍വം ചിലര്‍ പറയുന്ന വാക്ക്’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ ആളുകളുടെ പ്രതികരണങ്ങള്‍.

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് ബാലയും ഭാര്യ കോകിലയും. എലിസബത്തുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ബാല തന്റെ ബന്ധുവായ കോകിലയെ വിവാഹം കഴിക്കുന്നത്.

ഈയ്യടുത്തായി ബാലയ്‌ക്കെതിരെ മുന്‍ പങ്കാളിമാര്‍ രംഗത്തെത്തിയപ്പോഴെല്ലാം നടന് പൂർണ പിന്തുണ നൽകി കോകില ഒപ്പമുണ്ടായിരുന്നു.

ദിയയ്ക്കും അശ്വിനും കുഞ്ഞ് പിറന്നു

സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ളവരാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. യൂട്യൂബ് ചാനലിലൂടെ അവർ അവരുടെ എല്ലാ സന്തോഷ നിമിഷവും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മകളും യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി എന്ന വാർത്തയാണ് പുറത്തു വരുന്നത്.

നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

“നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു വീട്ടിലെ ഏറ്റവും പുതിയ സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്.

നടന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ഗർഭിണിയായതു മുതലുള്ള വിശേഷങ്ങളെല്ലാം ദിയ തന്നെ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.

പ്രസവത്തിനായി ആശുപത്രിയിലെത്തിയ വിവരം പറഞ്ഞ് ഇന്ന് ദിയ വീഡിയോ പങ്കുവച്ചിരുന്നു. ‘മേക്കപ്പ് സാധനങ്ങളെല്ലാം ഞാൻ ആശുപത്രിയിലേക്ക് എടുത്തു.

കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി. മുഖക്കുരുവൊക്കെ വച്ച മമ്മിയായി കാണരുത് എന്ന് ദിയ വീഡിയോയിൽ പറയുന്നുണ്ട്.

എന്ത് ഭംഗിയുള്ള മമ്മിയെന്ന് വിചാരിച്ചുവേണം കുഞ്ഞ് വരാൻ. മുഖക്കുരു ഉണ്ടെങ്കിൽ കൊള്ളില്ല എന്നല്ല. കുരു ഉണ്ടെങ്കിലും ഞാൻ ഗ്ലാമറാണ്. ഒരു എക്സ്ട്രാ കോൺഫിഡൻസിനുവേണ്ടിയാണ് എന്നും ദിയ വീഡിയോയിൽ വ്യക്തമാക്കി.

2024 സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേശിന്‍റെയും വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ദിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

Summary: Actor Bala and his wife Kokila won ₹25,000 through the Karunya lottery. The couple shared the joyful news with their followers via social media, celebrating their unexpected win.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img