‘എന്നെക്കൊണ്ട് വെറുതെ പറയിക്കരുത്; ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത്’…..വിമർശകർക്ക് മറുപടിയുമായി മുകേഷ്

കഴിഞ്ഞദിവസം കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ കാണാതാവുകയും പിറ്റേന്ന് കണ്ടെത്തുകയും ചെയ്ത വാർത്ത മലയാളികൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം നടനും എംഎൽഎയും ആയ മുകേഷ് കുട്ടിയെ കാണാൻ എത്തിയിരുന്നു ഇതിനെ ചൊല്ലി നടൻ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനം നേരിട്ടിരുന്നു എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുകേഷ്. തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് മുകേഷ് മറുപടി നൽകിയിരിക്കുന്നത്.

Also read: കൊല്ലത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ഏഴാം ക്ലാസുകാരിയെ; രക്ഷപ്പെടുത്തിയത് കുട്ടിയുടെ ധൈര്യം

മുകേഷിന്റെ ഫേസ്ബുക് കുറിപ്പ്

കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ,

ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു. അപ്പോൾ പ്രിയ സുഹൃത്ത് ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ….? ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം.. എങ്ങനെ അറിയാം…? ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യിൽ വെച്ചത്.

ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല… അത് ഈ മോൾക്ക് മാത്രമല്ല… നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല… എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു… മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്… പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത് 😂😂 എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്.. ചുരുക്കിപ്പറഞ്ഞാൽ “കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും ”

ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

ഇടുക്കിയിൽ മന്ത്രി എ.കെ ശശീന്ദ്രന് കരിങ്കൊടി

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി...

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

ഭിക്ഷാടനത്തിന് നിരോധനം ഏർപ്പെടുത്തി ഭോപ്പാൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ ഭിക്ഷാടനത്തിന് പൂർണ നിരോധനം പ്രഖ്യാപിച്ച് ജില്ലാ...

സ്കൂൾ ശുചിമുറിയിൽ എട്ടു വയസ്സുകാരിക്ക് മർദനം

ബെംഗളൂരു: സ്കൂളിലെ ശുചിമുറിയിൽ 8 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് 2 വിദ്യാർത്ഥികൾക്കെതിരെ...

Related Articles

Popular Categories

spot_imgspot_img